ജില്ല സീനിയർ വുഷു ചാമ്പ്യൻഷിപ്​: ജൂബിലി ക്ലബ്​ ചാമ്പ്യന്മാർ

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ല സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ജൂബിലി വുഷു ക്ലബ് പെരിന്തൽമണ്ണ ചാമ്പ്യന്മാർ. ഐ.ഡി.കെ പുലാമന്തോൾ ക്ലബ് രണ്ടും ബുഷിഡോ വുഷു ക്ലബ് കാളികാവ് മൂന്നും സ്ഥാനങ്ങൾ നേടി. ഒന്നാം സ്ഥാനം നേടിയ ക്ലബ് 16, 17 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കും. മത്സരങ്ങൾ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ സി.ഐ ടി. എസ്. ബിനു, വുഷു ഇൻറർനാഷണൽ ജഡ്ജി സി.പി. ആരിഫ് പാലാഴി, യു.പി. പുരുഷോത്തമൻ, എൽ.ടി.ഡി.ആർ സലീം, ജില്ല വുഷു സെക്രട്ടറി പി.ടി. സൈഫുല്ല ഫിറോസ് എന്നിവർ പങ്കെടുത്തു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് ഒ. കേശവൻ സമ്മാനദാനം നിർവഹിച്ചു. പി. ശ്രീജിത്ത്, യു. രവി, സി.പി. രാംദാസ്, േപ്രംരാജ്, പി.കെ. മുഹമ്മദ്, െനച്ചിയിൽ മൻസൂർ, അസ്ക്കറലി, പി.എൻ. സുമേഷ് എന്നിവർ സംസാരിച്ചു. പടം.... pmna M 3 അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ല സീനിയർ വുഷു ചാമ്പ്യൻഷിപ് ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.