കേസുകൾ അഞ്ച്​; പെരിന്തൽമണ്ണയിൽ പിടികൂടിയത്​ 9.87 കോടിയുടെ അസാധുനോട്ടുകൾ

പെരിന്തൽമണ്ണ: അസാധുനോട്ടുകൾ കൈമാറാൻ സമയം അവസാനിച്ചശേഷം അഞ്ച് കേസുകളിലായി പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത് 9.87 കോടി രൂപ. ഇൗ കേസുകളിൽ 14 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂൺ 14ന് 3.22 കോടിയുടെ അസാധുനോട്ട് പിടികൂടി. പിന്നീട് രണ്ട് തവണയായി ഒാരോ കോടിയും ആഗസ്റ്റ് ആദ്യം 1.51 കോടി രൂപയുമായി മൂന്ന് പേരും പിടിയിലായി. അസാധുനോട്ടുകളുടെ മൂല്യത്തി​െൻറ 30 ശതമാനം കമീഷൻ കഴിച്ച് ബാക്കി തുകക്ക് പുതിയ നോട്ടുകൾ നൽകുമെന്ന തരത്തിൽ ഉൗഹക്കച്ചവടം നടക്കുന്നതായി പൊലീസ് പറയുന്നു. ഇത്തരത്തിലെ കൈമാറ്റത്തിനാണോ ഇവ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്. സഹകരണ ബാങ്കുകളിൽ ഉണ്ടായിരുന്ന അസാധുനോട്ടുകൾ റിസർവ് ബാങ്കിൽ തിരിച്ചടക്കാൻ അനുമതി നൽകിയതി​െൻറ മറവിൽ വ്യാപകമായി നോട്ടുകളുടെ ൈകമാറ്റം നടക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു. അസാധുനോട്ടുകൾ മാറ്റിവാങ്ങാൻ ഒരിക്കൽ കൂടി അവസരം ലഭിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇവയുടെ കൈമാറ്റമെന്ന് പൊലീസ് പറയുന്നു. ടൗൺ ഷാഡോ പൊലീസിലെ സി.പി. മുരളീധരൻ, പി.എൻ. മോഹനകൃഷ്ണൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, അനീഷ് പൂളക്കൽ, എസ്. സമേഷ്, ജയൻ, പി. പ്രമോദ്, ദിനേശ് കിഴക്കേക്കര, ബിബിൻ കൊളത്തൂർ, വനിത സി.പി.ഒ ജയശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരേന്വഷണം നടത്തുന്നത്. CAPTION pmna 1 പെരിന്തൽമണ്ണയിൽ പിടികൂടിയ 1000 രൂപയുടെ അസാധുനോട്ടുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.