തുഞ്ചൻ വിദ്യാരംഭ കലോത്സവം 26 മുതൽ

തിരൂർ: കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും സഹകരണത്തോടെയുള്ള തുഞ്ചൻ വിദ്യാരംഭ കലോത്സവത്തിന് 26ന് തിരിതെളിയും. അഞ്ച് ദിവസം നീളുന്നതാണ് ഉത്സവം. 30നാണ് ആയിരക്കണക്കിന് കുരുന്നുകളുടെ നാവിൻതുമ്പിൽ ഹരിശ്രീ കുറിക്കുന്ന വിദ്യാരംഭം. 26ന് വൈകീട്ട് അഞ്ചിന് പത്മശ്രീ ജയറാം ഉദ്ഘാടനം ചെയ്യും. തുഞ്ചൻ ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവൻ നായർ അധ്യക്ഷത വഹിക്കും. ചാത്തനാത്ത് അച്യുതനുണ്ണി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കർണാടക സംഗീത കച്ചേരിയും മോഹിനിയാട്ടക്കച്ചേരിയും അരങ്ങേറും. 27ന് വൈകീട്ട് നാലിന് സി. രാധാകൃഷ്ണൻ വിദ്യാരംഭ പ്രഭാഷണം നടത്തും. ശേഷം ഉഡുപ്പി ഹൺടെ യക്ഷവൃന്ദ യക്ഷഗാനം അവതരിപ്പിക്കും. 28ന് വൈകീട്ട് നാലിന് സാറാ ജോസഫ്, എം.എൻ. കാരശ്ശേരി എന്നിവർ വിദ്യാരംഭ പ്രഭാഷണം നിർവഹിക്കും. 7.30ന് നൃത്തനൃത്യങ്ങൾ അരങ്ങേറും. 29ന് വൈകീട്ട് നാലിന് തമിഴ് ചലച്ചിത്രം റേഡിയോപെട്ടി പ്രദർശനവും ആറിന് കാവ്യകേളിയും നടക്കും. 30ന് രാവിലെ അഞ്ചിന് കുട്ടികളുടെ വിദ്യാരംഭം ആരംഭിക്കും. 9.30ന് കവികളുടെ വിദ്യാരംഭം, വൈകീട്ട് 3.30ന് ബംഗാളി ചലച്ചിത്രം നൗകാഡുബി പ്രദർശനം, ആറിന് ഇരയിമ്മൻതമ്പി കൃതികളുടെ അവതരണം, 7.30ന് കുച്ചിപ്പുടി എന്നിവയുമുണ്ടാകും. ഫ്രെയിം ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. വർഷവും ആയിരങ്ങളാണ് തുഞ്ചൻപറമ്പിൽ എഴുത്തിനിരുത്തിന് എത്താറുള്ളത്. ഇതിന് മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.