ശോഭായാത്രകൾക്ക് നാടൊരുങ്ങി

കോട്ടക്കൽ: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി. തോക്കാംപാറ സനാതന ബാലഗോകുലത്തി​െൻറ ശോഭായാത്ര ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ആരംഭിക്കും. ഇന്ത്യനൂർ, കോട്ടൂർ, ആമപ്പാറ, കൈപ്പള്ളിക്കുണ്ട് എന്നിവിടങ്ങളിലെ ശോഭായാത്രകളുമായി സംഗമിക്കും. മഹാശോഭായാത്രയായി ബസ്സ്റ്റാൻഡ് ചുറ്റി പാണ്ഡമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് സമാപിക്കുക. പാണ്ഡമംഗലത്തെ ശോഭായാത്ര ശ്രീകൃഷ്ണ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. കൈപ്പള്ളിക്കുണ്ടിൽനിന്നുള്ള ശോഭായാത്ര ചെട്ടിയാംതൊടി സുബ്രഹ്മണ്യ ക്ഷേത്രത്തിൽനിന്ന് തുടങ്ങും. ഇന്ത്യനൂർ ഗണപതി ക്ഷേത്രം, കോട്ടൂർ സുബ്രഹ്മണ്യ ക്ഷേത്രം, കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം എന്നിവ കൈലാസമന്ദിരത്തിലെത്തും. മറ്റത്തൂർ മുനമ്പത്ത് പാറങ്ങാടിയിൽനിന്നുള്ള ശോഭായാത്ര ചെറുകുന്ന് ക്ഷേത്രത്തിലും കുറുപ്പിൻപടിയിലേത് പൊന്മള മേൽമുറി ശിവക്ഷേത്രത്തിലും പറങ്കി മൂച്ചിക്കലെ ശോഭായാത്ര മേൽമുറി ശിവക്ഷേത്രത്തിലും സമാപിക്കും. ചൂനൂർ പട്ടത്ത് ഭഗവതി ക്ഷേത്രത്തിൽനിന്നുള്ളത് കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രം, മണ്ണഴി ശിവക്ഷേത്രം വഴി ചേങ്ങോട്ടൂർ ശിവക്ഷേത്രത്തിൽ സമാപിക്കും. തോട്ടപ്പായ ഭവാനി ബാലഗോകുലത്തി​െൻറത് പൂവിൽ ഭഗവതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി മഹാശോഭായാത്രയായി മണ്ണഴി ശിവക്ഷേത്രം, മുണ്ടിയാൽത്തറ വഴി ചേങ്ങോട്ടൂർ ശിവക്ഷേത്രത്തിൽ സമാപിക്കും. ആക്കപ്പറമ്പിലെ ശോഭായാത്ര കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രം വഴി ചേങ്ങോട്ടൂർ ശിവക്ഷേത്രത്തിൽ സമാപിക്കും. പട്ടയിൽ ഭഗവതി ക്ഷേത്രത്തിൽനിന്നുള്ളത് കമ്പിവളപ്പിലെ ശോഭായാത്രയുമായി സംഗമിച്ച് ചേങ്ങോട്ടൂരിൽ സമാപിക്കും. കുളത്തൂപറമ്പിൽ നിന്നുള്ളത് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.