ട്രെയിനിങ്​ പാസായില്ലെങ്കിൽ ൈ​പ്രമറി ഭാഷ അധ്യാപകരെ പിരിച്ചുവിടുമെന്ന്​ കേ​ന്ദ്ര സർക്കാർ

മലപ്പുറം: സർവിസിലിരിക്കുന്ന പരിശീലനം ലഭിച്ചിട്ടില്ലാത്ത അധ്യാപകർ രണ്ട് വർഷത്തിനകം പരിശീലനം നേടിയിട്ടില്ലെങ്കിൽ പിരിച്ചുവിടണമെന്നുള്ള കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തി​െൻറ ഉത്തരവ് വിവാദമായി. പ്രൈമറി വിദ്യാലയങ്ങളിലെ ആയിരക്കണക്കിന് ഭാഷ അധ്യാപകരുടെ നിലനിൽപ്പ് അനിശ്ചിതത്വത്തിലാക്കുന്നതാണ് കേന്ദ്ര സർക്കാറി​െൻറ പുതിയ നിർദേശം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപക പരിശീലനം (ഡി.എഡ്/ഡി.എൽ.എഡ്) നേടിയിട്ടില്ലാത്ത അധ്യാപകർ 2019 മാർച്ച് 31ന് മുമ്പ് യോഗ്യത നേടണമെന്നാണ് മാനവവിഭവശേഷി വകുപ്പ് നിർദേശം. കെ.ഇ.ആർ പ്രകാരം എൽ.പി, യു.പി വിഭാഗങ്ങളിലെ അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി അധ്യാപകർക്ക് പരിശീലനം ആവശ്യമില്ല. പലരും പ്ലസ്ടുവോ ട്രെയിനിേങാ ഇല്ലാത്തവരാണ്. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ഭാഷയിലെ പ്രിലിമിനറി പരീക്ഷയുമാണ് ഇവരുടെ യോഗ്യത. ഹൈസ്കൂളിലെ അധ്യാപകർക്ക് മാത്രമാണ് പരിശീലനം നിർബന്ധമുള്ളൂ. പുതിയ ഉത്തരവ് പ്രകാരം ൈപ്രമറിയിലെ മുഴുവൻ അധ്യാപകരും അധ്യാപക പരിശീലന യോഗ്യതയോ തത്തുല്യമായ യോഗ്യതയോ നേടിയിരിക്കണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപൺ സ്കൂളി​െൻറ (എൻ.െഎ.ഒ.എസ്) രാജ്യവ്യാപകമായി ഇതുവരെയും പരിശീലനം നേടാത്ത അധ്യാപകർക്ക് പരിശീലനം നേടുന്നതിനുള്ള അവസാന അവസരം ഒരുക്കിയിട്ടുണ്ടെന്ന് മാനവവിഭവശേഷി വകുപ്പ് ഉത്തരവിൽ പറയുന്നു. ഇതിനായി ഇൗ മാസം 15നകം രജിസ്റ്റർ ചെയ്യണമെന്ന് എൻ.െഎ.ഒ.എസ് പത്രപരസ്യം നൽകിയിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് അറിയിപ്പ് നൽകിയത് കഴിഞ്ഞ സെപ്റ്റംബർ എട്ടിന് മാത്രമാണ്. ഇതനുസരിച്ച് 2019 മാർച്ച് 31ന് മുമ്പ് റിട്ടയർ ചെയ്യാത്ത എല്ലാവരും ഒാപൺ സ്കൂളിൽ രജിസ്റ്റർ ചെയ്ത് പരിശീലനം നേടിയിരിക്കണം. പ്ലസ്ടുവിന് 50 ശതമാനം മാർക്കില്ലാത്തവർ അത് നേടുന്നതിന് ഒാപൺ സ്കൂളിൽ രജിസ്റ്റർ ചെയ്യണം. പിന്നീട് ഒരു അവസരം നൽകില്ലെന്ന് പത്രപരസ്യത്തിലുണ്ട്. സംസ്ഥാനത്തെ ആയിരക്കണക്കിന് അധ്യാപകരെ ബാധിക്കുന്ന പ്രശ്നമാണിത്. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം 20ഉം അതിലധികവും വർഷമായി സേവനം ചെയ്യുന്ന അധ്യാപകരോടാണ് സർവിസി​െൻറ അവസാന കാലയളവിൽ പരിശീലനം നേടണമെന്ന് കേന്ദ്ര സർക്കാർ ഉപാധി വെക്കുന്നത്. അല്ലാത്ത പക്ഷം പെൻഷനുപോലും അർഹതയില്ലാത്തവിധം പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.