എസ്.എഫ്.ഐ സംസ്ഥാന ജാഥകള്‍ക്ക് തുടക്കം

എസ്.എഫ്.ഐ സംസ്ഥാന ജാഥകള്‍ക്ക് തുടക്കം തിരുവനന്തപുരം: 'നിരോധനങ്ങളുടെ കാലത്ത് നിശ്ശബ്ദമാകാത്ത കാമ്പസ്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖല ജാഥകള്‍ക്ക് തുടക്കമായി. സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ക്യാപ്റ്റനായ വടക്കന്‍മേഖല ജാഥ കാസർകോട് പുതിയബസ്റ്റാന്‍ഡ് പരിസരത്ത് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജയിക് സി. തോമസ് ക്യാപ്റ്റനായ തെക്കന്‍ മേഖല ജാഥ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ അഞ്ചുവരെ 130 കേന്ദ്രങ്ങളില്‍ ജാഥകള്‍ പര്യടനം നടത്തും. കലാലയരാഷ്ട്രീയത്തിന് നിയമനിര്‍മാണം നടത്തുക, വിദ്യാര്‍ഥിപക്ഷ ദേശീയ വിദ്യാഭ്യാസനയം, മതനിരപേക്ഷ കലാലയം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജാഥ ഉയര്‍ത്തുന്നത്. ഒക്ടോബര്‍ അഞ്ചിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സമാപിക്കും. കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന റാലിയും സംഘടിപ്പിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.