ചെന്നൈയിൽനിന്ന്​ 421 കോടി രൂപ വിദേശത്തേക്ക്​ കടത്തിയെന്ന്​ സി.ബി.​െഎ ബാ​ങ്ക്​​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും 19 ക​മ്പ​നി​ക​ൾ​ക്ക​ു​മെ​തി​രെ കേ​സ്​

ചെന്നൈ: വിദേശ രാജ്യങ്ങളിലേക്ക് ചെന്നൈയിൽനിന്ന് 421 കോടി രൂപ കടത്തിയെന്ന ആരോപണത്തെത്തുടർന്ന് പഞ്ചാബ് നാഷനൽ ബാങ്കിെല ഉദ്യോഗസ്ഥർക്കും 19 കമ്പനികൾക്കുമെതിരെ സി.ബി.െഎ കേസ്. ബാങ്കി​െൻറ നോർത്ത് ചെന്നൈ സൗകാർപേട്ട ബ്രാഞ്ച് വഴിയാണ് യു.എ.ഇ, ഹോേങ്കാങ്, തായ്വാൻ എന്നീ രാജ്യങ്ങളിലെ 19 കമ്പനികൾക്ക് അനധികൃതമായി പണം അയച്ചത്. 700 തവണ പണമിടപാട് നടന്നതായി തെളിവ് ലഭിച്ചെന്ന് സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു. കൃത്യമായ വ്യാപാര രേഖകളില്ലാതെ നടന്ന പണം കൈമാറ്റം സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് സി.ബി.െഎ അഴിമതി നിരോധന വിഭാഗം കേസെടുത്തത്. മുംബൈയിലെ ഒരു ബാങ്കിലും വിവിധ സ്ഥലങ്ങളിലെ സഹകരണ സംഘങ്ങളിലും മറ്റു ബാങ്കുകളിലെ അക്കൗണ്ടുകളിലും നിക്ഷേപിച്ച പണം പിന്നീട് പഞ്ചാബ് നാഷനൽ ബാങ്കിലേക്ക് മാറ്റുകയും അവിടെനിന്ന് വിദേശത്തേക്ക് അയക്കുകയുമായിരുന്നു. പഞ്ചാബ് ബാങ്കിന് 17 ലക്ഷം രൂപ ഇടപാടിലൂടെ കമീഷൻ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.