രാജ്യം ഭരിക്കുന്നവർ മർദകരോടൊപ്പം- -^പി.കെ. കുഞ്ഞാലിക്കുട്ടി

രാജ്യം ഭരിക്കുന്നവർ മർദകരോടൊപ്പം- --പി.കെ. കുഞ്ഞാലിക്കുട്ടി തേഞ്ഞിപ്പലം: റോഹിങ്ക്യൻ ജനതക്ക് സംരക്ഷണം നൽകിയിരുന്ന യു.പി.എ ഭരണകാലത്ത് മർദിതരോടൊപ്പമായിരുന്നു ഇന്ത്യ നിലകൊണ്ടിരുന്നത്. എന്നാൽ, രാജ്യം ഭരിക്കുന്നവർ മർദകനോടൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കാലിക്കറ്റ് സർവകലാശാല ഓഡിറ്റോറിയത്തിൽ യു.ഡി.എഫ് നേതാക്കളായ പി.എം. മൊയ്തീൻകോയ ഹാജി, എ. രാഘവൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന് എഴുത്തിലൂടെയും ചിന്തയിലൂടെയും സംഭാവന ചെയ്യുന്നവരെ നാഗരിക സമൂഹം എന്നും ബഹുമാനിച്ചിട്ടേയുള്ളൂ. എന്നാൽ, അത്തരം ആളുകളൊക്കെ ജീവിക്കണമെങ്കിൽ ഹോമം നടത്തണം എന്ന് പറയുന്ന അവസ്ഥ കേരളത്തിലുണ്ടായത് അപചയമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധികളിൽ ഊർജം നൽകിയ വ്യക്തിയായിരുന്നു മൊയ്തീൻകോയ ഹാജി. 1994ൽ എ.കെ. ആൻറണി മത്സരിച്ച ഉപതെരഞ്ഞെടുപ്പിൽ ചുക്കാൻ പിടിക്കുകയും നേതാക്കൾക്ക് ധൈര്യം നൽകുകയും ചെയ്ത പ്രമുഖരിൽ രണ്ട് പേരായിരുന്നു ഹാജിയും രാഘവൻ മാസ്റ്ററും. പി. അബ്ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, മൊയ്തീൻകോയ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. രാഘവൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം യു.കെ. ഭാസി നിർവഹിച്ചു. പി.കെ. അബ്ദുറബ്ബ് എം.എൽ.എ, കെ.പി. അബ്ദുൽ മജീദ്, കുറുക്കോളി മൊയ്തീൻ, ഡോ. -വി.പി. അബ്ദുൽ ഹമീദ്, എ.കെ. അബ്ദുറഹ്മാൻ, ടി.പി. ഗോപിനാഥൻ, ബക്കർ ചെർണൂർ, സക്കീർ മാസ്റ്റർ, ആർ.എസ്. പണിക്കർ, പി.എം. ഷാഹുൽ ഹമീദ്, കെ. കലാം, ടി.പി.എം. ബഷീർ, എ.കെ. സൈതലവി, എം. സുലൈമാൻ, പി.വി. മൊയ്തീൻ, സഫിയ റസാഖ് എന്നിവർ സംസാരിച്ചു. CAPTION തേഞ്ഞിപ്പലത്തു നടന്ന അനുസ്മരണ സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.