കുരുക്കഴിയാത്ത പുളിക്കൽ

കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ പുളിക്കൽ അങ്ങാടിയിൽ മുഴുവൻ സമയവും ഗതാഗതക്കുരുക്കാണ്. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പെരിയമ്പലം മുതൽ കാത്തുകിടക്കേണ്ട ദുരവസ്ഥ. വർഷങ്ങളായിട്ടും ഇതിന് ശാശ്വതപരിഹാരം കാണാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ പൊലീസിനോ സാധിച്ചിട്ടില്ല. ഗതാഗതക്കുരുക്കി​െൻറ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് നഗരത്തിലെ അനധികൃത പാർക്കിങ്ങാണ്. അങ്ങാടിയുടെ മധ്യത്തിൽ നിന്നാണ് ആന്തിയൂർകുന്ന് റോഡിലേക്ക് വാഹനങ്ങൾ തിരിയുക. ഏറ്റവും കൂടുതൽ വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും ഇൗ റോഡിൽനിന്നാണ്. ഇവയിൽ കൂടുതലും ക്വാറികളിൽ നിന്നുള്ള ടിപ്പർ ലോറികളാണ്. ഇവ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നു. ചേവായൂരിലേക്കുള്ള റോഡും പുളിക്കൽ അങ്ങാടിയിലാണ് എത്തുന്നത്. കൂനിന്മേൽ കുരുവെന്ന പോലെ റോഡിന് വീതിക്കുറവുമുണ്ട്. എന്നാൽ, ഇത്രയൊക്കെയായിട്ടും ഒരു ഹോംഗാർഡ് മാത്രമാണ് പുളിക്കലുള്ളത്. രാവിലെയും ൈവകീട്ടും വൻതിരക്കാണ് ഇവിടെ. കരിപ്പൂർ വിമാനത്താവളത്തിലേക്ക് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് വരുന്നവരെയാണ് കുരുക്ക് കൂടുതൽ പ്രയാസത്തിലാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.