റോഹിങ്ക്യൻ അഭയാർഥികളെ പുറത്താക്കാനുള്ള കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണം- ^-പി.എം. സ്വാലിഹ്-

റോഹിങ്ക്യൻ അഭയാർഥികളെ പുറത്താക്കാനുള്ള കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണം- -പി.എം. സ്വാലിഹ്- -പാലക്കാട്: റോഹിങ്ക്യൻ മുസ്ലിം വംശഹത്യയിൽ ലോകരാജ്യങ്ങളുടെ മൗനം വഞ്ചനയാണെന്നും ഇന്ത്യയിൽ അഭയാർഥികളായി എത്തിയവരെ പുറത്താക്കാനുള്ള കേന്ദ്ര സർക്കാർ നടപടി ബി.ജെ.പി സർക്കാറി‍​െൻറ മുസ്ലിം വിരുദ്ധതയുടെ തുടർച്ചയാണെന്നും സർക്കാർ ഈ നടപടിയിൽനിന്ന് പിന്തിരിയണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ്. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.എം. സാഫിർ വിഷയാവതരണം നടത്തി. ജില്ല വൈസ് പ്രസിഡൻറ് ഷാജഹാൻ കൊല്ലങ്കോട്, ശിഹാബ് നെന്മാറ, നജീബ് മാങ്കുറുശ്ശി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് ബഷീർ ഹസൻ നദ്വി, ജില്ല സെക്രട്ടറി ലുഖ്മാൻ ആലത്തൂർ, ഷാക്കിർ അഹമ്മദ് എന്നിവർ സംസാരിച്ചു. 'പെരുന്നാളോർമകൾ' തലക്കെട്ടിൽ നടത്തിയ ജില്ലതല കവിതരചന മത്സര വിജയികളായ സി.എം. റഫീഅ, ഫസ്ന യൂസഫ്, ഖദീജ ആലത്തൂർ എന്നിവർക്ക് സമ്മാനം നൽകി. പി.എച്ച്ഡി ബിരുദം നേടിയ സംസ്ഥാന സെക്രട്ടറി ഡോ. വി.എം. സാഫിറിനും ഡോ. കെ. അബ്ദുലത്തീഫിനും പ്രദേശിക യൂനിറ്റ് പ്രവർത്തന മികവിന് വെങ്ങന്നൂർ യൂനിറ്റിനും വിളത്തൂർ യൂനിറ്റിനും സേവന മേഖലയിലെ പ്രവർത്തന മികവിന് ഒലവക്കോട് യൂനിറ്റ് പ്രസിഡൻറ് കെ. ശിഹാബുദ്ദീനും പുരസ്കാരങ്ങൾ നൽകി. ചെമ്പൈ സംഗീതോത്സവം സമാപിച്ചു കോട്ടായി: കർണാടക സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ തറവാട്ടുവീടായ കോട്ടായി ചെമ്പൈ ഗ്രാമത്തിൽ ശനിയാഴ്ച ആരംഭിച്ച ചെമ്പൈയുടെ 121-ാം ജന്മദിന ദ്വിദിന സംഗീതോത്സവം സമാപിച്ചു. ഞായറാഴ്ച ചെമ്പൈ വിദ്യാപീഠത്തി‍​െൻറ 32-ാം വാർഷിക സമ്മേളനം പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് അധ്യക്ഷത വഹിച്ചു. കലാമണ്ഡലം രജിസ്ട്രാർ കെ.കെ. സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. മണ്ണൂർ രാജകുമാരനുണ്ണിയും സംഘവും കച്ചേരി നടത്തി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധിപേർ കച്ചേരി ആസ്വദിക്കാനെത്തി. യൂനിഫോമണിഞ്ഞ് സ്കൂൾ പാചക തൊഴിലാളികളും ആലത്തൂർ: ഇനി വിദ്യാർഥികൾക്ക് മാത്രമല്ല, സ്കൂളിലെ പാചക തൊഴിലാളികൾക്കും യൂനിഫോം. ആലത്തൂരിൽ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശയിൽ വിദ്യാലയങ്ങളിലെ പാചക തൊഴിലാളികൾക്കും യൂനിഫോം നൽകി. ഓണാവധി കഴിഞ്ഞ് ഇവർ വിദ്യാലയത്തിലെത്തുന്നത് യൂനിഫോം അണിഞ്ഞായിരിക്കും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പാചക തൊഴിലാളികൾക്ക് ഓണസമ്മാനമായാണ് യൂനിഫോം നൽകിയത്. 61 വിദ്യാലയങ്ങളിലെ 72 പേർക്കാണ് രണ്ട് ജോഡി കിച്ചൺ കോട്ടും തൊപ്പിയും നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.