കാലിക്കറ്റിൽ നോമിനേറ്റഡ്​ സിൻഡിക്കേറ്റ്​ അണിയറയിലൊരുങ്ങുന്നു

കാലിക്കറ്റിൽ നോമിനേറ്റഡ് സിൻഡിക്കേറ്റ് അണിയറയിലൊരുങ്ങുന്നു പട്ടിക ഗവർണർ പരിശോധിച്ച് നിയമന ഉത്തരവ് പുറപ്പെടുവിക്കും കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നോമിനേറ്റഡ് സിൻഡിക്കേറ്റിനെ നിയമിക്കാൻ സർക്കാർതലത്തിൽ ശ്രമം സജീവം. സി.പി.എമ്മിലും ഇക്കാര്യത്തിൽ ചർച്ച തുടങ്ങി. പാർട്ടി തയാറാക്കുന്ന പട്ടിക പ്രോ–ചാൻസലർ കൂടിയായ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും. മന്ത്രി സമർപ്പിക്കുന്ന പട്ടിക ചാൻസലറായ ഗവർണർ പരിശോധിച്ച് അംഗങ്ങളുടെ നിയമന ഉത്തരവ് പുറപ്പെടുവിക്കും. പട്ടിക ഗവർണർ തിരിച്ചയച്ചാൽ സർക്കാറിന് തിരിച്ചടിയുമാകും. സെനറ്റ്, സിൻഡിക്കേറ്റ് കാലാവധി ഇൗ മാസം 29ന് തീരാനിരിെക്കയാണ് നോമിനേറ്റഡ് സിൻഡിക്കേറ്റ് അണിയറയിൽ ഒരുങ്ങുന്നത്. സെനറ്റിേലക്കും തുടർന്ന് സിൻഡിേക്കറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പ് വൈകുന്നതിനാലാണ് അംഗങ്ങെള സർക്കാർ നാമനിർദേശം ചെയ്യുന്നത്. സെനറ്റ് തെരഞ്ഞെടുപ്പിനുള്ള റിേട്ടണിങ് ഒാഫിസറായി രജിസ്ട്രാറെ കഴിഞ്ഞദിവസം ചുമതലപ്പെടുത്തിയിരുന്നു. വോട്ടർപട്ടിക തയാറാക്കാൻ രജിസ്ട്രാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാവണമെങ്കിൽ എട്ട് മാസമെങ്കിലും വേണ്ടിവരും. സെനറ്റിൽ നിന്ന് സിൻഡിക്കേറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കൽ വീണ്ടും വൈകും. ഇടതുപക്ഷഅംഗങ്ങൾക്ക് സമ്പൂർണ ആധിപത്യമുള്ള സിൻഡിക്കേറ്റാണ് വരാനിരിക്കുന്നത്. മുസ്ലിം ലീഗ് നോമിനിയായ വി.സി ഡോ. െക. മുഹമ്മദ് ബഷീറി​െൻറ തീരുമാനങ്ങളും അഭിപ്രായങ്ങളും സിൻഡിക്കേറ്റ് യോഗങ്ങളിൽ ഇടതുപക്ഷത്തിന് എളുപ്പം തള്ളാനും കഴിയും. നിലവിൽ 27 അംഗങ്ങളാണ് സിൻഡിക്കേറ്റിലുള്ളത്. നോമിനേറ്റഡ് സിൻഡിക്കേറ്റിൽ വനിത, പട്ടികജാതി, വിദ്യാർഥി പ്രതിനിധികളടക്കം പത്തു മുതൽ 14 വരെ അംഗങ്ങളെ ഉൾപ്പെടുത്തിയേക്കും. ഒരു വർഷമാണ് കാലാവധിയെങ്കിലും ഇതിനുമുമ്പ് രണ്ട് വർഷം വരെ നീട്ടിയിരുന്നു. നിലവിൽ ആറ് പേർ നോമിനേറ്റഡ് അംഗങ്ങളാണ്. ഇവരുടെ കാലാവധിയും ഇൗ മാസം 29ന് അവസാനിക്കും. കാലിക്കറ്റിൽ നോമിനേറ്റഡ് സിൻഡിേക്കറ്റ് എന്ന സംവിധാനത്തെ പ്രോത്സാഹിപ്പിക്കാൻ രണ്ട് മുന്നണികളും മോശക്കാരായിരുന്നില്ല. എം. അബ്ദുൽ സലാം വി.സിയായിരുന്നപ്പോൾ യു.ഡി.എഫ് നോമിനേറ്റഡ് സിൻഡിക്കേറ്റിനെ പ്രതിഷ്ഠിച്ചിരുന്നു. വിവാദമായ പല തീരുമാനങ്ങളും പിറന്നത് ഇൗ സമയത്തായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.