വിദ്യാലയങ്ങൾ കാരുണ്യാലയങ്ങളായി നഗരസഭ ഡയാലിസിസ് സെൻററിന് വിദ്യാർഥികൾ നാലര ലക്ഷം രൂപ സമാഹരിച്ചു

പൊന്നാനി: നഗരസഭയുടെ ഡയാലിസിസ് സ​െൻററി​െൻറ ഈ വർഷത്തെ ധനസമാഹരണത്തിൽ മാതൃകാ പങ്കാളിത്തവുമായി വിദ്യാലയങ്ങൾ. നിർധനരായ വൃക്കരോഗികൾക്കായി നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിൽനിന്നുമായി നാലര ലക്ഷത്തിലധികം രൂപ സമാഹരിച്ചു. ഹൈസ്കൂളുകളിൽനിന്ന് 3,81023 രൂപയും ഹയർ സെക്കൻഡറികളിൽനിന്ന് 92,719 രൂപയുമായി മൊത്തം 4,73,742 രൂപയാണ് സമാഹരിച്ചത്. വൃക്കരോഗികൾക്കായി 2014 ലാണ് പൊന്നാനി നഗരസഭ ഡയാലിസിസ് സ​െൻററിന് രൂപം കൊടുത്തത്. രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് കണക്കിലെടുത്ത് കഴിഞ്ഞ ഏപ്രിലിൽ ഡയാലിസിസിൽ രണ്ടാം ഷിഫ്റ്റും തുടങ്ങി. അതോടുകൂടി പുതിയ 16 പേരെ കൂടി സൗജന്യമായി ഡയാലിസിസ് നടത്താൻ സാധിച്ചു. രണ്ടാം ഷിഫ്റ്റിന് ഒരു വർഷത്തിൽ 15 ലക്ഷം രൂപയാണ് അധിക ചെലവ്. ഈ സാഹചര്യത്തിലാണ് ഈ വർഷത്തെ ധനസമാഹരണത്തിന് നഗരസഭ മുന്നിട്ടിറങ്ങിയത്. വാർഡുതല ഗൃഹസന്ദർശനം നടത്തിയും ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും പണം ശേഖരിക്കാനാണ് തീരുമാനിച്ചത്. ഇതി​െൻറ ഭാഗമായാണ് നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളിൽ ധനസമാഹരണം നടത്തിയത്. വിദ്യാർഥികളുടെ കാരുണ്യ പ്രവർത്തനം മാതൃകാപരമാണെന്ന് അധികൃതർ പറഞ്ഞു. പുത്തൻപള്ളി മഹല്ല് തെരഞ്ഞെടുപ്പ് നാളെ; വോട്ടുപിടിത്തം സജീവം പെരുമ്പടപ്പ്: അടുത്ത മൂന്നുവർഷത്തേക്കുള്ള പുത്തൻപള്ളി മഹല്ല് തെരഞ്ഞെടുപ്പ് നാളെ. ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്. 23 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മഹല്ലിലെ 2,900 പുരുഷന്മാരാണ് 11 പേരെ തെരഞ്ഞെടുക്കുക. പുത്തൻപള്ളി കെ.എം.എം ഇംഗ്ലീഷ് സ്കൂളിലാണ് തെരഞ്ഞെടുപ്പ്. വൈകീട്ട് അഞ്ച് മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വോട്ട് ഉറപ്പിക്കാൻ ശക്തമായ പ്രചാരണമാണ് നടക്കുന്നത്. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ കാണുന്ന വാശി മഹല്ല് തെരഞ്ഞെടുപ്പിലും പുത്തൻപള്ളിയിൽ പതിവാണ്. കഴിഞ്ഞ രണ്ടുവർഷവും വഖഫ് ബോർഡാണ് മഹല്ല് ഭരണം നടത്തിയിരുന്നത്. മഹല്ല് നിവാസികൾ ഹൈകോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതി വാങ്ങിയതോടെയാണ് രണ്ടു വർഷത്തെ വഖഫ് ഭരണം അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.