നാടിന് ആവേശമായി ചൂണ്ടയിടല്‍ മത്സരം

തേഞ്ഞിപ്പലം: ചേലേമ്പ്ര പുല്ലിപ്പറമ്പിലെ എന്‍ലിവിന്‍ റൂട്ട്‌സ് ചേലേമ്പ്രയും ഇറ്റ പുല്ലിപ്പറമ്പും സംയുക്തമായി സംഘടിപ്പിച്ച ഒന്നാമത് അഖില കേരള ചൂണ്ടയിട്ടല്‍ മത്സരം നാടിന് ആവേശമായി. മത്സരത്തോടനുബന്ധിച്ച് സൗജന്യ ദന്തപരിശോധന ക്യാമ്പും പുല്ലിപ്പറമ്പില്‍ സംഘടിപ്പിച്ചിരുന്നു. കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ.വി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എന്‍ലിവിന്‍ റൂട്ട്സ് ചെയര്‍മാന്‍ അബു കമ്മാളി അധ്യക്ഷത വഹിച്ചു. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് സമ്മാനം വിതരണം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് പാറയിൽ, ജയ്‌സല്‍ ചേലേമ്പ്ര, ഷാജി ഉള്ളിശ്ശേരി, ബാബു ഒലിപ്രം, ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒന്നാം സമ്മാനം 3001 രൂപയും ശില്‍പവും പ്രശസ്തിപത്രവും രണ്ടാം സമ്മാനം 2001 രൂപയും ശില്‍പവും പ്രശസ്തിപത്രവും മൂന്നാം സമ്മാനം 501 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് സമ്മാനമായി നല്‍കിയത്. 'നല്ല മണ്ണ് നല്ല നീരൊഴുക്ക്' എന്ന ആശയം മുന്നില്‍കണ്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബാബു ഒലിപ്രം അവതരിപ്പിച്ച 'ചുടലയൊരുക്കുന്നവർ' എന്ന ഏകപാത്ര നാടകവും അരങ്ങേറി. ക്യാമ്പില്‍ രാമനാട്ടുകര ആയിശ ഡ​െൻറല്‍ ക്ലിനിക്കിലെ ഡോ. അബ്ദുല്‍ ജലീല്‍ രോഗികളെ പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.