മദ‍്യവിൽപനക്കിടെ രണ്ടുപേർ പിടിയിൽ

നിലമ്പൂർ: വിദേശമദ‍്യം വിൽപനക്കിടെ രണ്ടുപേർ പിടിയിൽ. വഴിക്കടവ് മൊടപ്പൊയ്ക കരിയൻ തൊടിക അബ്ദുൽ ഗഫൂർ (37), പടിഞ്ഞാറെ കളത്തിൽ അപ്പുക്കുട്ടൻ (53) എന്നിവരെയാണ് വഴിക്കടവ് എസ്.ഐ അഭിലാഷ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ സർക്കാർ മദ‍്യഷോപ്പിൽ നിന്നാണ് ഇവർ ഓട്ടോറിക്ഷയിൽ മദ‍്യം എത്തിക്കുന്നത്. കൂടുതൽ വിലയ്ക്കാണ് ഇവർ വിൽപന നടത്തുന്നത്. സ്ഥിരമായി മദ‍്യവിൽപന നടക്കുന്നതായി നാട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ ഞായറാഴ്ച വൈകീട്ട് പൊലീസി‍​െൻറ പിടിയിലായത്. രണ്ട് ലിറ്റർ മദ‍്യവും ഇവരിൽനിന്ന് പിടികൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.