മാലാപറമ്പിൽ ലോറി മറിഞ്ഞു

പുലാമന്തോൾ: അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ മാലാപറമ്പ് അടിവാരം വളവിൽ ടിപ്പർലോറി റോഡരികിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഓണപ്പുട ഭാഗത്തേക്ക്‌ പോകുകയായിരുന്ന ലോറി റോഡരികിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴിയിൽ ചക്രങ്ങൾ താഴ്ന്ന് ഒരുവശത്തേക്ക് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സ്ഥിരം അപകടമേഖലയായ മാലാപറമ്പ് ഹെയർപിൻ വളവുകളിൽ മഴക്കാലമായതോടെ റോഡിലേക്ക് വളർന്ന പൊന്തക്കാടുകൾ അപകട ഭീഷണി ക്ഷണിച്ചുവരുത്തുന്നുണ്ട്. മാലാപറമ്പ് അടിവാരത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ ടിപ്പർ ലോറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.