കണ്ണന്താനത്തി​െൻറ മന്ത്രിസ്​ഥാനം: ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാമെന്നത്​ ബി.ജെ.പിയുടെ സ്വ​പ്​നം –വെള്ളാപ്പള്ളി

മൂവാറ്റുപുഴ: അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിയാക്കിയതുകൊണ്ട് ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാമെന്നത് ബി.ജെ.പിയുടെ സ്വപ്നം മാത്രമാെണന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളി നടേശ​െൻറ 81ാം ജന്മദിനത്തോടും 50ാം വിവാഹവാർഷികത്തോടും അനുബന്ധിച്ച് മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. വാജ്പേയി മന്ത്രിസഭയിൽ പി.സി. തോമസിനെ മന്ത്രിയാക്കിയതുമൂലം ഒന്നും നേടാനാകാത്തത് ഇതിന് തെളിവാെണന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള ഉദ്യോഗസ്ഥന്മാരെ ഭരണം നന്നാക്കാൻ മന്ത്രിയാക്കാറുണ്ട്. അതാണ് ഇവിടെ സംഭവിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിന്നാക്ക ആഭിമുഖ്യമില്ലാതെ കേരളത്തിൽ ഭരണം നേടാൻ ബി.ജെ.പിക്ക് കഴിയില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് അധികാരത്തിലെത്താൻ അവർക്ക് കഴിയില്ല. മന്ത്രിസഭ വികസനത്തിൽ ബി.ഡി.ജെ.എസ് ഉൾപ്പെടെ ഘടകകക്ഷികളെ തഴഞ്ഞു. കൂടെ നിന്ന പാവം ജാനുവിനെയും പരിഗണിച്ചില്ല. പല മോഹങ്ങളും വാഗ്ദാനങ്ങളും മാത്രമാണ് നൽകിയത്. ഒറ്റയാൾ പ്രവർത്തനം നടത്തുന്ന ഇവർ തമ്പ്രാൻ സ്വഭാവമാണ് കാണിക്കുന്നത്. ബി.ജെ.പിയുടെ വഞ്ചനയിൽപെട്ട് എത്ര നാൾ ഇനി എൻ.ഡി.എയിൽ തുടരണമെന്ന് താൻ മാത്രമല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.