ദേരയിൽ പരിശോധന പൂർത്തിയായി; നിയമലംഘനത്തി​ന്​ കൂടുതൽ തെളിവുകൾ

സിർസ (ഹരിയാന): ദേര സച്ചാ സൗദ ആശ്രമത്തിലെ പരിശോധന അവസാനിച്ചപ്പോൾ നിയമലംഘനങ്ങളുടെ കൂടുതൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ആശ്രമത്തിനകത്ത് പ്രവർത്തിച്ചിരുന്ന ആശുപത്രിയിലെ മരണങ്ങളുടെ കൃത്യമായ രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്നും ഗർഭം അലസിപ്പിക്കൽ നിയമങ്ങൾ വ്യാപകമായി ലംഘിക്കപ്പെെട്ടന്നും കണ്ടെത്തി. ആശുപത്രിയിൽ ലൈസൻസില്ലാത്ത സ്കിൻ ബാങ്ക് പ്രവർത്തിച്ചതി​െൻറ തെളിവുകളും ലഭിച്ചിട്ടുണ്ട്. മരിച്ചുപോയ ദാതാവിൽനിന്ന് സ്വീകരിക്കുന്ന ത്വക്ക് അഞ്ചുവർഷം വരെ ശീതീകരിച്ച് സൂക്ഷിക്കുകയാണ് സ്കിൻ ബാങ്കിൽ ചെയ്യുന്നത്. പൊള്ളലോ മറ്റ് അപകടങ്ങളോ പറ്റിയവർക്ക് ത്വക്ക് മാറ്റിവെക്കാനാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. ആശ്രമത്തിലെ പരിശോധന പൂർത്തിയായതിനെ തുടർന്ന് പ്രദേശത്ത് നിർത്തിവെച്ചിരുന്ന ട്രെയിൻ ഗതാഗതവും മൊബൈൽ ഇൻറർനെറ്റും ഇന്നുമുതൽ പുനഃസ്ഥാപിക്കും. അതേസമയം, ആശ്രമപരിസരത്ത് കർഫ്യൂ തുടരും. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ഗുർമീത് റാം റഹീമി​െൻറ താമസസ്ഥലത്തുനിന്ന് വനിതകളുടെ ഹോസ്റ്റലിലേക്കും ആശ്രമത്തിന് പുറത്തേക്കും നയിക്കുന്ന രണ്ട് രഹസ്യ തുരങ്കങ്ങൾ കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.