വര്‍ഗീയതക്കെതിരെ മതനിരപേക്ഷ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണം ^സെമിനാര്‍

വര്‍ഗീയതക്കെതിരെ മതനിരപേക്ഷ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണം -സെമിനാര്‍ പാലക്കാട്: വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര കക്ഷികളുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷ​െൻറ കീഴില്‍ പാലക്കാട് മഞ്ഞക്കുളത്ത് സംഘടിപ്പിച്ച 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' ജില്ല സെമിനാര്‍ അഭിപ്രായപ്പെട്ടു. റോഹിങ്ക്യന്‍ അഭയാര്‍ഥികളോട് ഇന്ത്യ സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കണമെന്നും മാധ്യമ പ്രവത്തക ഗൗരി ലങ്കേഷി​െൻറ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. മുജാഹിദ് ദഅ്‌വ സമിതി, ഐ.എസ്.എം, എം.എസ്.എം, എം.ജി.എം ജില്ല സമിതികള്‍ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. മുജാഹിദ് ദഅ്‌വ സമിതി ജില്ല കണ്‍വീനര്‍ റഷീദ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. ഐ. അബ്ദുല്‍ ഹമീദ്, വി.എം. ബഷീര്‍, ഹംസ മാടശ്ശേരി, കെ.പി. കുഞ്ഞിപ്പ, പ്രഫ. എം.പി. ഇസ്ഹാഖ്, മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഒറ്റപ്പാലം, എ.കെ. മൂസ, അബ്ദുല്‍ കരീം സലഫി പറളി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍, മുസ്‌ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡൻറ് എം.എം. ഹമീദ്, വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ. അശ്‌റഫ്, പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി, ഐ.എസ്.എം ജില്ല പ്രസിഡൻറ് ടി.കെ. നിഷാദ് സലഫി എന്നിവര്‍ സംസാരിച്ചു. ഐ.എസ്.എം ജില്ല സെക്രട്ടറി കെ.പി. അഷ്‌ക്കര്‍ അരിയൂര്‍, കെ.എ. നൗഫല്‍, വി.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഈദ്, ഓണം സുഹൃദ് സംഗമം പാലക്കാട്: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം 'സൗഹൃദ കേരളത്തിന് പെൺകൂട്ടായ്മ' തലക്കെട്ടിൽ ഈദ്, ഓണം സുഹൃദ് സംഗമം നടത്തി. വനിത പ്രസിഡൻറ് സഫിയ അടിമാലി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി നൗഷാദ് മുഹിയുദ്ദീൻ സന്ദേശം നൽകി. പ്രിയ രാമകൃഷ്ണൻ, അസീത്താമ്മ ടീച്ചർ, ജ്യോതി ടീച്ചർ, കൗൺസിലർ സൗരിയത് സുലൈമാൻ, രോഹിണി ബാലൻ, മേരി ആലത്തൂർ, മുനിസിപ്പൽ കൗൺസിലർ പ്രിയ വെങ്കടേഷ്, ഷീല മഹേഷ്, നഫീസ ശർക്കി, ഖദീജ സിദ്ദീഖ്, ജനത്ത് ഹുസൈൻ എന്നിവർ സംസാരിച്ചു. മേരി സകരിയ കൺവീനറും ഖദീജ സിദ്ദീഖ് സെക്രട്ടറിയുമായി സൗഹൃദവേദി രൂപവത്കരിച്ചു. ഷെഹ്‌മ ഹമീദ് പ്രാർഥനയും റാഹീമ റസാഖ് സ്വാഗതവും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം കെ.കെ. സഫിയ ടീച്ചർ സമാപനവും നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.