ഇന്ത്യയെ സ്വര്‍ണമണിയിക്കാന്‍ സ്വര്‍ണവല്ലി ചൈനയിലെ ട്രാക്കില്‍ ഓടും

പരപ്പനങ്ങാടി: പ്രായം തളര്‍ത്താത്ത കരുത്തുമായി 58ാം വയസ്സില്‍ എം.കെ. സ്വര്‍ണവല്ലി ഇരുപതാം ഏഷ്യന്‍ മാേസ്റ്റഴ്സ് അത്്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഈ മാസം 21ന് ചൈനയിലേക്ക് വിമാനം കയറും. 2000 മീറ്റര്‍ സ്റ്റിപ്പിള്‍ചെയ്സ് 400 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളിലാണ് മുതിര്‍ന്നവരുടെ മത്സരത്തില്‍ വള്ളിക്കുന്ന് സ്വദേശിയായ സ്വർണ്ണവല്ലി മാറ്റുരക്കുക. സിവിൽ സര്‍വിസ് മീറ്റ്‌, മാേസ്റ്റഴ്സ് മീറ്റ്‌ എന്നിവയിൽ കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. നീന്തലില്‍ 50 മീറ്ററിൽ ഫ്രീ സറ്റൈല്‍, 50 മീറ്ററിൽ ബ്രസ്റ്റ് സ്ട്രോക്ക്, ബട്ടര്‍ഫ്ലൈസ് ഇനങ്ങളില്‍ സ്വര്‍ണം നേടി ദേശീയതലത്തില്‍ അര്‍ഹത നേടിയിരുന്നു. ഫ്രാന്‍സില്‍ നടന്ന ലോക മാേസ്റ്റഴ്സ് അത്്ലറ്റിക്സില്‍ 2000 മീറ്ററില്‍ ഏഴാംസ്ഥാനത്തും 800 മീറ്ററില്‍ പന്ത്രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. 120ലേറെ കായികതാരങ്ങള്‍ അണിനിരന്ന മീറ്റിലാണ് നേട്ടം സ്വന്തമാക്കിയത്. വിവിധ മൽസരങ്ങളില്‍ 19 സ്വര്‍ണവും 15 വെള്ളിയും 16 വെങ്കലവും സ്വർണവല്ലി സ്വന്തമാക്കിയിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ കായിക മത്സരത്തില്‍ പങ്കെടുക്കാറുണ്ട്. അംഗൻവാടി ടീച്ചറായി വയനാട്ടിലാണ് ജോലി ആരംഭിച്ചത്. അതിനുശേഷം കല്‍പറ്റ ടൗണ്‍പ്ലാനിങ് വിഭാഗത്തിലും ജോലി ചെയ്തു. കൊച്ചിയില്‍ ടൗൺ പ്ലാനിങ് ചെയർമാനായാണ് രണ്ടു വർഷം മുമ്പ് വിരമിച്ചത്. സാമ്പത്തിക പരാധീനത കാരണം ജപ്പാനില്‍ നടന്ന ലോക മീറ്റിലും ചൈനയില്‍ നടന്ന ഏഷ്യന്‍മീറ്റിലും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ചൈനയിലെ മീറ്റില്‍ പങ്കെടുക്കാൻ കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചുമാണ് പണം കണ്ടെത്തുന്നത്. ഒന്നേക്കാല്‍ ലക്ഷത്തോളമാണ് ചെലവ്. ഒരിക്കല്‍ കേരളത്തില്‍ വെച്ചുനടന്ന ദേശീയ െഗയിംസി‍​െൻറ ടീം മാനേജര്‍ ആയിരുന്ന സ്വര്‍ണവല്ലി സര്‍ക്കാരി‍​െൻറയും സ്പോര്‍ട്സ് കൗൺസിലി​െൻറയും സഹായത്തിന് അപേക്ഷിച്ചിട്ടുണ്ട്. കായിക രംഗത്ത് രാജ്യത്തി‍​െൻറ യശസ്സുയര്‍ത്താന്‍ വിദേശത്ത് സ്വര്‍ണകുതിപ്പിനൊരുങ്ങുന്ന താരങ്ങളെ കായികപ്രേമികളും സര്‍ക്കാരും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് സ്വര്‍ണവല്ലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.