ഭാവി സിവിൽ സർവിസുകാർക്ക് മുന്നിൽ മന്ത്രി മാഷായി

അരീക്കോട്: ഒരു മണിക്കൂറോളം മന്ത്രിക്കുപ്പായം അഴിച്ചുവെച്ച് മന്ത്രി ഡോ. കെ.ടി. ജലീൽ ത‍​െൻറ മുൻ വേഷമായ അധ്യാപകക്കുപ്പായത്തിലെത്തി. അരീക്കോട് സുല്ലമുസ്സലാം ഹയർ സെക്കൻഡറി സ്കൂളിലെ സിവിൽ സർവിസ് പരിശീലന വിദ്യാർഥികളെ ൈകയിലെടുത്തു. 50 പേരുള്ള ക്ലാസിൽ വിദ്യാർഥികൾക്ക് പ്രചോദനമേകിയാണ് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ മുൻ ചരിത്ര അധ്യാപകൻ കൂടിയായ മന്ത്രി ക്ലാസെടുത്ത് ൈകയടി വാങ്ങിയത്. അധ്യാപക‍​െൻറ വേഷം തനിക്ക് ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ മന്ത്രി താൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത് ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴല്ലെന്നും അഞ്ചുവർഷം പഠിച്ച, വിദ്യാർഥി യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കോളജിൽ അധ്യാപകനായപ്പോഴാണെന്നും പറഞ്ഞു. തുടർന്ന് മന്ത്രി മകളുടെ പഠന വിശേഷങ്ങളും പങ്കുവെച്ചു. നിസ്സാരമെന്ന് തോന്നാവുന്ന എന്നാൽ, കുഴക്കുന്ന ചില ചോദ്യങ്ങൾ ചോദിച്ച മന്ത്രി സിവിൽ സർവിസ് പരിശീലന വിദ്യാർഥികൾക്ക് തങ്ങളുടെ വായനയിലെ പോരായ്മ മനസ്സിലാക്കിക്കൊടുത്തു. കേരളത്തി​െൻറ ആദ്യ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ കൂടിയാണെന്ന അറിവ് പലർക്കും ആദ്യ അറിവായിരുന്നു. ഡോ. അബുൽ കലാം ആസാദ്, ആർ. ശങ്കർ, സി.എച്ച്. മുഹമ്മദ് കോയ തുടങ്ങിയ ഭരണകർത്താക്കളുടെ ജീവിതത്തിലൂടെ കടന്നുപോയി ഐ.എ.എസ് രാജിവെച്ച് ഇപ്പോൾ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനം വരെയെത്തിച്ചാണ് മന്ത്രി ക്ലാസ് അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.