എസ്.വൈ.എസ് സമൂഹവിവാഹം സംഘടിപ്പിക്കുന്നു

പാലക്കാട്: എസ്.വൈ.എസ് 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ച വാദീത്വൈബ മംഗല്യ പദ്ധതിയുടെ ഭാഗമായി ഡിസംബറില്‍ അനാഥകളും അഗതികളുമായ പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താന്‍ എസ്.വൈ.എസ് ജില്ല സെക്രേട്ടറിയറ്റ് തീരുമാനിച്ചു. പ്രസിഡൻറ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ നന്ദിയും പറഞ്ഞു. കൺവെൻഷൻ പത്തിരിപ്പാല: വെൽഫെയർ പാർട്ടി ലെക്കിടി പേരൂർ പഞ്ചായത്ത് കൺവെൻഷൻ ജില്ല വൈസ് പ്രസിഡൻറ് കെ.സി. നാസർ ഉദ്ഘാടനം ചെയ്തു. ലെക്കിടി -പേരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജില്ല സംഘടന സെക്രട്ടറി എ.എ. നൗഷാദ് പറളി പ്രവർത്തന റിപ്പോർട്ട് അവലോകനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി ഷാജഹാൻ കരിമ്പ, എഫ്.ഐ.ടി.യു മുൻ സംസ്ഥാന കമ്മിറ്റി അംഗം എം.എൻ. ഭാസ്കരൻ, ഒറ്റപ്പാലം മണ്ഡലം പ്രസിഡൻറ് ജാഫർ പത്തിരിപ്പാല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.