തൊഴിലുറപ്പ്​ പദ്ധതി നടത്തിപ്പിൽ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ

അഗളി: അട്ടപ്പാടിയിലെ അഗളി, ഷോളയൂർ പഞ്ചായത്തുകളിലെ തൊഴിലുറപ്പുപദ്ധതി നടത്തിപ്പിൽ വ്യാപക അഴിമതി നടന്നതായി വിജിലൻസ് സംഘം കണ്ടെത്തി. ജോലിക്ക് ഹാജരാകാത്ത ഇരുന്നൂറോളം ആളുകളുടെ പേരിൽ വ്യാജ ഒപ്പിട്ട് തുക തട്ടിയെടുത്തിട്ടുണ്ട്. സൂപ്പർവൈസർമാരുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നിട്ടുള്ളത്. ജോലി ചെയ്യാതെ പണംപറ്റിയവർ ലഭിച്ചതി​െൻറ പകുതി മേറ്റ്ന് നൽകണമെന്നായിരുന്നു ധാരണയെന്ന് പറയുന്നു. മരിച്ചുപോയവരുടെ പേരിൽപോലും വേതനം എഴുതി എടുത്തിട്ടുള്ളതായി സംഘത്തി​െൻറ പരിശോധനയിൽ കണ്ടെത്തി. അഗളി പഞ്ചായത്തിലെ മേലേ കണ്ടിയൂർ, ഷോളയൂർ പഞ്ചായത്തിലെ കുറവൻവാടി എന്നിവടങ്ങളിലാണ് വ്യാപകമായ ക്രമക്കേടുകൾ. തുക തിരിച്ചുപിടിക്കുവാൻ വിജിലൻസ് എൻ.ആർ.ജി.എസ് അസി. എൻജിനീയർക്ക് നിർദേശം നൽകി. പരിപാടികൾ ഇന്ന് ആലത്തൂർ എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്: ആലത്തൂർ ഫ്രണ്ട്സ് ഫോറം ഉദ്ഘാടനം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവറലി ശിഹാബ് തങ്ങൾ. രാത്രി -7.00 വിവാഹം ആലത്തൂർ: വെങ്ങന്നിയൂർ പറയൻകോട് വീട്ടിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഖാലിദും ആലത്തൂർ കുന്നംപറമ്പിൽ എ.എസ്. ഹലിമി​െൻറ മകൾ സമീനയും വിവാഹിതരായി. കോട്ടായി കീഴത്തൂർ കരിയാട്ടുപറമ്പിൽ കെ.എം. അബ്ദുൽ അസീസി​െൻറ മകൾ ആബിദയും തേനൂർ പുള്ളോട് കളത്തിൽ പടി സിദ്ദീഖി​െൻറ മകൻ ഹസ്സൻകുട്ടിയും വിവാഹിതരായി. കല്ലേക്കാട് തരുവക്കോട് വീട്ടിൽ ബഷീർ അഹമ്മദി​െൻറ മകൾ അൻഷിതയും കുറ്റിപ്പുറം പെരുമ്പറമ്പ് ജാറം പരേതനായ ഹാശിം ഉണ്ണിക്കോയ തങ്ങളുടെ മകൻ ഖമർ സമാൻ തങ്ങളും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.