സംസ്ഥാന ജൂനിയർ അത്​ലറ്റിക് മീറ്റ്​: ജില്ലക്ക് നേട്ടം

മലപ്പുറം: തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ജില്ലക്ക് മികച്ച നേട്ടം. കടകശ്ശേരി ഐഡിയലി​െൻറ കരുത്തിലാണ് മലപ്പുറം മികച്ച പ്രകടനം പുറത്തെടുത്തത്. 128.5 പോയൻറുകൾ നേടി ഏഴാമതെത്തിയ ജില്ലക്ക് വിലപ്പെട്ട പോയൻറുകൾ സമ്മാനിച്ചത് ഐഡിയൽ സ്കൂളിലെ താരങ്ങളാണ്. ജില്ലയുടെ മൊത്തം മെഡലുകളിൽ ഏഴ് സ്വർണം, നാല് വെള്ളി, രണ്ട് വെങ്കലം എന്നിവ അടക്കം 13 മെഡലുകൾ ഐഡിയൽ വിദ്യാർഥികൾ കരസ്ഥമാക്കി. 800 മീറ്ററിൽ കടകശ്ശേരി ഐഡിയലി​െൻറ ജാബിർ റഹ്മാൻ മീറ്റ് റെക്കോഡോടെയാണ് സ്വർണം നേടിയത്. അണ്ടർ 20 വനിത വിഭാഗത്തിൽ ഹൈജംപിൽ കെ.എ. റുബീന സ്വർണം നേടി. അണ്ടർ 16 പുരുഷ വിഭാഗത്തിൽ കെ. ആദിത്യൻ ഷോട്ട്പുട്ട് , ഡിസ്കസ്ത്രോ എന്നിവയിൽ സ്വർണം നേടി. അണ്ടർ 16 വനിത വിഭാഗം ലോങ് ജംപിൽ പി.എസ്. പ്രഭാവതി, അണ്ടർ 18 പുരുഷവിഭാഗം 110 മീറ്റർ ഹർഡിൽസ് മെൽബിൻ ബിജു എന്നിവരും സ്വർണനേട്ടം കൊയ്തവരാണ്. അണ്ടർ 18 വനിതവിഭാഗത്തിൽ തിരുനാവായ നാവാമുകുന്ദ സ്കൂളിലെ ശ്രീരഞ്ജിനി ജാവലിൻത്രോയിൽ നേടിയ സ്വർണമാണ് മറ്റൊന്ന്. അണ്ടർ 18 വനിതവിഭാഗം 1500 മീറ്ററിൽ കടകശ്ശേരി ഐഡിയലി​െൻറ സിമി പൗലോ വെള്ളി മെഡൽ നേടി. അണ്ടർ 16 വനിതവിഭാഗം 100 മീറ്ററിൽ പി.എസ്. പ്രഭാവതി, അണ്ടർ 20 പുരുഷവിഭാഗം 800 മീറ്റർ ടി. സൈഫുദ്ദീൻ, അണ്ടർ 16 വനിതവിഭാഗം സ്റ്റീപ്പ്ൾ ചെയ്സ് ടി.എസ്. അനഘ (ഐഡിയൽ) എന്നിവർ ജില്ലക്കായി വെള്ളി മെഡലണിഞ്ഞു. അണ്ടർ 18 വനിതവിഭാഗം 100 മീറ്ററിൽ പി.ഡി. അഞ്ജലി, അണ്ടർ 20 വനിതവിഭാഗം ലോംങ് ജമ്പ് പി.പി. ഫാതിമ (ഐഡിയൽ കടകശ്ശേരി) എന്നിവർ വെങ്കലം നേടി. അണ്ടർ 18 പുരുഷവിഭാഗം ഷോട്ട്പുട്ടിൽ പൂക്കൊളത്തൂർ സ്കൂളിലെ റബീഹും അണ്ടർ 16 പുരുഷവിഭാഗം ഷോട്ട്പുട്ടിൽ മുഹമ്മദ് ശിമാൽ കളത്തിങ്ങലും (പി.എച്ച്.എസ്.എസ് പന്തല്ലൂർ) വെങ്കലം കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.