സ്​കൂൾ കായികമേള: അനിശ്ചിതത്വമൊഴിയാൻ 12വരെ കാത്തിരിക്കണം

മലപ്പുറം: സ്കൂൾ മേളകളുടെ നടത്തിപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തീരാൻ സെപ്റ്റംബർ 12 വരെ കാത്തിരിക്കണം. സമരം പിൻവലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്ച എറണാകുളത്തുചേരുന്ന കായികാധ്യാപക സംഘടനകളുടെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. കഴിഞ്ഞദിവസമുണ്ടായ ചർച്ചയെ തുടർന്ന് കായികാധ്യാപകരോട് സമരത്തിൽനിന്ന് പിന്മാറാൻ ഡി.പി.െഎ അഭ്യർഥിച്ചിരുന്നു. കായികാധ്യാപകരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നും സർക്കാർ നടപടിക്രമം പൂർത്തിയാക്കാൻ കാലതാമസമെടുക്കുമെന്നും ഡി.പി.െഎ വ്യക്തമാക്കിയിരുന്നു. ഇതി​െൻറ വെളിച്ചത്തിലാണ് കായികാധ്യാപക സംഘടനകൾ ഭാവി പരിപാടികൾ തീരുമാനിക്കാൻ 12ന് യോഗം ചേരുന്നത്. ഒാണാവധിക്ക് മുമ്പ് നടക്കേണ്ടിയിരുന്ന ഉപജില്ല കായികമേള എവിടെയും നടന്നിട്ടില്ല. റവന്യൂ ജില്ല കായിക മേള ഇൗമാസം നടക്കേണ്ടതാണ്. യു.പി, ൈഹസ്കൂൾ കായികാധ്യാപക തസ്തിക മാനദണ്ഡം കലോചിതമായി പരിഷ്കരിക്കണമെന്നും നിയമനം നടത്തണമെന്നുമാണ് കായികാധ്യാപകരുടെ ആവശ്യം. ശമ്പളത്തിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ഹയർ സെക്കൻഡറിയിൽ കായികാധ്യാപക തസ്തിക സൃഷ്ടിക്കണെമന്നും ഇവർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.