കെ.ടെറ്റ്​ അറബിക്​ പരീക്ഷ: െതറ്റായ ചോദ്യങ്ങളെന്ന്​ പരാതി

\B കെ.ടെറ്റ് അറബിക് പരീക്ഷ: െതറ്റായ ചോദ്യങ്ങളെന്ന് പരാതി കണ്ണൂർ: കെ.ടെറ്റ് 4 അറബിക് പരീക്ഷയിലെ തെറ്റുകൾക്കെതിരെ പരീക്ഷാർഥികൾ കൂട്ടമായി പൊതുവിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. അറബിക്കിലും അറബിക് പരീക്ഷയുടെ ഭാഗമായ മലയാളം ചോദ്യപേപ്പറിലുമുള്ള ഏഴു തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് പരീക്ഷാർഥികൾ പരാതി നൽകിയിട്ടുള്ളത്. ആഗസ്റ്റ് 19ന് നടന്ന പരീക്ഷയിലാണ് വ്യാപകതെറ്റുകൾ കടന്നുകൂടിയത്. പരീക്ഷയിലെ ഉത്തരസൂചിക പരീക്ഷാഭവൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൗ ഉത്തരസൂചികയുമായി ഒത്തുനോക്കി തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിനുള്ള തീയതി 10ന് അവസാനിക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നാണ് വിദ്യാർഥികൾ കൂട്ടമായി പരാതി നൽകിയിട്ടുള്ളത്. ചോദ്യേപപ്പർ കോഡ് നമ്പർ 405 സെറ്റ് ബിയിൽ ചോദ്യത്തിൽ സഹബ എന്ന വാക്കിനു പകരം റസഹബ എന്ന് തെറ്റായിവന്നിട്ടുണ്ട്. ഇതുപോലുള്ള തെറ്റുകളും അച്ചടിപ്പിശകുകളും നിരവധി വന്നിട്ടുണ്ട്. ഇതിനുപുറേമ, സിലബസിലില്ലാത്ത ചോദ്യങ്ങളും വന്നിട്ടുണ്ട്. രണ്ടോ മൂന്നോ ശതമാനം പരീക്ഷാർഥികൾ മാത്രം വിജയിക്കുന്നരീതിയിലാണ് പരീക്ഷ നടത്തുന്നതെന്നിരിെക്ക, ഇത്തരത്തിലുള്ള തെറ്റുകളും അബദ്ധങ്ങളും നല്ലരീതിയിൽ തയാറെടുത്തവരെക്കൂടി പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് പരീക്ഷാഭവൻ സെക്രട്ടറിക്ക് നൽകിയ പരാതി. കെ.ടെറ്റ് ഇല്ലാതെ സർവിസിൽ തുടരുന്ന അധ്യാപകർക്കും ചോദ്യപേപ്പറിലെ തെറ്റുകൾ തിരിച്ചടിയാകുമെന്ന് ഭയമുണ്ട്. കെ.ടെറ്റ് ഇല്ലാതെ സർവിസിൽ തുടരുന്നതിനുള്ള കാലാവധി 2018 മാർച്ചിലാണ് അവസാനിക്കുക. 2012 മുതൽ നിയമിക്കപ്പെട്ട അധ്യാപകർ ഇൗ കാലാവധിക്കുമുമ്പ് യോഗ്യത നേടണമെന്നാണ് സർക്കാർ നിഷ്കർഷിച്ചിട്ടുള്ളത്. തെറ്റായ ചോദ്യങ്ങൾക്ക് ആനുപാതികമായ മാർക്ക് നൽകണമെന്നാണ് പരീക്ഷാർഥികളുടെ ആവശ്യം. കഴിഞ്ഞവർഷം നടന്ന പരീക്ഷയിൽ ഒരുചോദ്യം തെറ്റിയപ്പോൾ എല്ലാവർക്കും മാർക്ക് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.