ഗൗരി ലങ്കേഷ് അനുസ്​മരണം

മലപ്പുറം: ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ ഗ്രന്ഥശാല പ്രവർത്തകർ മൗനജാഥയും അനുസ്മരണവും നടത്തി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ.കെ. ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എൻ. പ്രമോദാസ്, കെ. പത്മനാഭൻ, കെ. മുഹമ്മദാലി, സി. ജയപ്രകാശ്, സുബ്രഹ്മണ്യം തുടങ്ങിയവർ സംബന്ധിച്ചു. photo: mpmas anusmaranam ഗ്രന്ഥശാല പ്രവർത്തകർ സംഘടിപ്പിച്ച ഗൗരി ലങ്കേഷ് അനുസ്മരണം 'കണ്ണന്താനത്തി​െൻറ മലക്കം മറിച്ചിൽ പരിഹാസ്യം' മലപ്പുറം: ജനങ്ങളുടെ ഭക്ഷണ വിഷയത്തിൽ കേന്ദ്രവും ബി.ജെ.പി.യും ഇടപെടില്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രസ്താവിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ദിവസങ്ങൾക്കകം വാക്കു മാറ്റിയത് പരിഹാസ്യമാണെന്ന് എൻ.സി.പി ന്യൂനപക്ഷ വകുപ്പ് നേതൃസംഗമം വിലയിരുത്തി. ഇത്തരം നിലപാടുകൾ അദ്ദേഹത്തിലുള്ള പ്രതീക്ഷകൾ തകർത്തിരിക്കുകയാണെന്ന് ജില്ല പ്രസിഡൻറ് അബുല്ലൈസ് തേഞ്ഞിപ്പലം പറഞ്ഞു. ഇ.പി. അഷ്റഫലി, പി.പി.എ. ബഷീർ, എൻ.എം. കരീം, പി. മുഹമ്മദ് അഷറഫ്, മെഹറലി വെട്ടം, കെ.പി. മുഹമ്മദ് കുട്ടി, മാനു വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു. 'ചൈന യാത്ര അനുമതി നിഷേധം കേരളത്തോടുള്ള അവഹേളനം' മലപ്പുറം: മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന യാത്രക്ക് അനുമതി നിഷേധിച്ചത് കേരളത്തോടുല്ല അവഹേളനവും ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രേട്ടറയേറ്റ് അഭിപ്രായപ്പെട്ടു. കേരളത്തെ നിരന്തരമായി അവഹേളിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ കേരള ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.പി. അനസ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ സമദ് അരീക്കോട് അധ്യക്ഷത വഹിച്ചു. ശ്യാം മഞ്ചേരി, കെ.പി. സിറാജ്, പുളിക്കൽ ഹാരിസ്, പനക്കൽ റഹൂഫ്, സഹീറലി പാമങ്ങാടൻ, അബ്ദുൽ വദൂദ്, ജുനൈദ് തോട്ടശ്ശേരിയറ, മുഹമ്മദ് റംഷി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.