റോഹിങ്ക്യൻ മുസ്​ലിം വംശഹത്യക്കെതിരെ പ്രതിഷേധം

പുലാപ്പറ്റ: റോഹിങ്ക്യൻ മുസ്ലിം വംശഹത്യക്കെതിരെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ ഘടകങ്ങൾ സംയുക്തമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. യൂസുഫ് പുലാപ്പറ്റ മുഖ്യപ്രഭാഷണം നടത്തി. ഭീകരത നടമാടുന്ന സമയത്തുതന്നെ മ്യാന്മർ സന്ദർശിച്ചും ഇന്ത്യയിലെ റോഹിങ്ക്യൻ അഭയാർഥികളെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചും നരേന്ദ്ര മോദി ഭീകരരോടുള്ള താൽപര്യം വ്യക്തമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഹൽഖ നാസിം കെ.എം. ഇബ്രാഹീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡൻറ് റിയാസുദ്ദീൻ, എസ്.ഐ.ഒ യൂനിറ്റ് പ്രസിഡൻറ് ഷബീൻ റഹ്മാൻ എന്നിവർ സംസാരിച്ചു. ഉമ്മനഴിയിൽ നടന്ന പ്രകടനത്തിന് കെ.എം. സാബിർ അഹ്സൻ, കെ.പി. ഇസ്മായിൽ, സി.കെ. മുഹമ്മദ്, സിറാജുദ്ദീൻ, ഫസ്ലുറഹ്മാൻ, സിദ്ദീഖുൽ അക്ബർ, ബദ്റുസമാൻ എന്നിവർ നേതൃത്വം നൽകി. നേരത്തേ ജുമുഅക്ക് ശേഷം പള്ളിയിൽ അഭയാർഥികൾക്കുള്ള പ്രാർഥനയും ഫണ്ട് ശേഖരണവും നടന്നു. റോഹിങ്ക്യൻ വംശഹത്യക്കെതിരെ പുലാപ്പറ്റയിൽ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി നടത്തിയ പ്രതിഷേധം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.