ഗ്രാമസേവ കേന്ദ്രങ്ങൾ നോക്കുകുത്തികൾ

അഗളി: ഗുണഭോക്താക്കളിലേക്ക് സർക്കാർ സഹായങ്ങൾ എത്തിക്കാനും വിവരങ്ങൾ വേഗത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുമായി വാർഡ്തലത്തിൽ രൂപവത്കരിക്കപ്പെട്ട ഗ്രാമസേവ കേന്ദ്രങ്ങൾ നോക്കുകുത്തികളാകുന്നു. അട്ടപ്പാടിയിൽ മാത്രം 48 ഗ്രാമസേവ കേന്ദ്രങ്ങളാണുള്ളത്. ഇവയെല്ലാം പ്രവർത്തനരഹിതമാണ്. അതത് പഞ്ചായത്തുകൾക്ക് വാടക ഇനത്തിൽ പണം നഷ്ടമാകുകയല്ലാതെ ജനത്തിന് ഉപകാരമില്ല. ഓഫിസ് ആവശ്യത്തിന് ഫർണിച്ചർ അടക്കമുള്ളവ വാങ്ങിയതിന് ചെലവഴിച്ച തുകയും പാഴായി. സേവന കേന്ദ്രത്തി‍​െൻറ ആരംഭത്തിൽ സർക്കാർ പല പ്രഖ്യാപനങ്ങളും നടത്തിയിരുന്നെങ്കിലും അവയൊന്നും പ്രാബല്യത്തിൽ വന്നില്ല. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള മുഴുവൻ സമയ ഫെസിലിറ്റേറ്റർ ഓരോ കേന്ദ്രത്തിനും അനുവദിക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽനിന്ന് ലഭിക്കേണ്ട സേവനങ്ങൾ വാർഡ് തലത്തിൽ ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.