ആളിയാർ കരാർ ലംഘനം: യോഗം മുഖം രക്ഷിക്കാൻ ^ജലാവകാശ സമരസമിതി

ആളിയാർ കരാർ ലംഘനം: യോഗം മുഖം രക്ഷിക്കാൻ -ജലാവകാശ സമരസമിതി ആളിയാർ കരാർ ലംഘനം: യോഗം മുഖം രക്ഷിക്കാൻ -ജലാവകാശ സമരസമിതി പാലക്കാട്: ആളിയാർ കരാർ തമിഴ്നാട് നിരന്തരമായി ലംഘിച്ചതി​െൻറ പശ്ചാത്തലത്തിൽ ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗം ചേർന്നത് മുഖം രക്ഷിക്കാനെന്ന് ജലാവകാശ സമരസമിതി ആരോപിച്ചു. 23 വർഷം മുമ്പ് നിയമസഭ സമിതികൾ കരാർ പഠിച്ച് തെളിവെടുപ്പും സ്ഥലപരിശോധനയും നടത്തിയതി​െൻറ റിപ്പോർട്ട് ഇന്ന് ചിതലരിക്കുകയാണ്. 1990കളിൽ കണ്ടെത്തിയ കരാർ ലംഘനങ്ങളിൽ നടപടി സ്വീകരിക്കാതെ പുതിയ കരാർ ലംഘന റിപ്പോർട്ടുണ്ടാക്കാൻ ശ്രമിക്കുന്നതും അതിനായി പുതുതായി ചുമതലയേറ്റ കലക്ടറെ ഉൾപ്പെടുത്തുന്നതും മുഖം രക്ഷിക്കൽ നടപടിയാണെന്നും സമരസമിതി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥർ ടി.എ, ഡി.എ ഇനത്തിൽ എഴുതി വാങ്ങിയ കണക്കുകൾപോലും പുറത്തുവിടുന്നില്ല. കരാർലംഘനം തടയാൻ എന്തുകൊണ്ട് ജനപ്രതിനിധികൾ ശ്രമിച്ചില്ലെന്നും സമരസമിതി ആരോപിച്ചു. കീഴ്നദിതട അവകാശ പ്രകാരം കേരളത്തിന് 20.691 ടി.എം.സി വെള്ളം ചിറ്റൂർ പുഴയിൽ ലഭിക്കണമെന്ന് റിപ്പോർട്ട് നൽകിയവർ ഇപ്പോൾ നിശ്ശബ്ദത പാലിക്കുന്നതിൽ ദുരൂഹതയുണ്ട്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. കാവേരി നദിയിൽനിന്ന് കീഴ്ത്തട നദി അവകാശ പ്രകാരം 417 ടി.എം.സി വെള്ളമാണ് തമിഴ്നാട് വാങ്ങുന്നത്. ഈ നിയമം ആളിയാർ കരാറിൽ നടപ്പാക്കാൻ കേരളത്തിന് കഴിയുന്നില്ല. വിഷയത്തിൽ കലക്ടറെ ബലിയാടാക്കാതെ കേരളത്തിനർഹമായ വെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.