പുത്തൻ പള്ളി മഹല്ല് തെരഞ്ഞെടുപ്പ്​ പ്രചാരണം ഊർജിതം

പെരുമ്പടപ്പ്: പെരുമ്പടപ്പ് പുത്തൻപള്ളി മഹല്ല് തെരഞ്ഞെടുപ്പിനു ദിവസങ്ങൾ ബാക്കിനിൽക്കെ മഹല്ലിൽ പ്രചാരണം ഊർജിതമായി. മഹല്ല് സംരക്ഷണ സമിതി, മഹല്ല് ഐക്യവേദി എന്നീ വിഭാഗങ്ങളാണ് മത്സരം. കഴിഞ്ഞ രണ്ടുവർഷം വഖഫ് ബോർഡാണ് മഹല്ല് ഭരണം നടത്തിയത്. കഴിഞ്ഞതവണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തത്. മൂന്ന് വർഷത്തേക്ക് മഹല്ല് ഭരണത്തിനായി 11 പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലാണ് പ്രചാരണം. തെരഞ്ഞെടുപ്പ് പ്രചാരന്ന നോട്ടീസ് വ്യാപകമായി. 11 പേർ മഹല്ല് സംരക്ഷണ സമിതിയിൽനിന്നും 11 പേർ മഹല്ല് ഐക്യവേദിയിൽനിന്നും ഒരു സ്വതന്ത്രനും ഉൾപ്പെടെ 23 പേരാണ് മത്സര രംഗത്തുള്ളത്. തിരൂരിലെ അഡ്വ. എം.പി. ഹുസൈനെയാണ് കേരള ഹൈകോടതി റിട്ടേണിങ് ഓഫിസറായി നിയമിച്ചത്. ഓണം സൗഹൃദ സംഗമം അയിരൂർ: അയിരൂർ പ്രാദേശിക ജമാഅത്ത് ഓണം സൗഹൃദ സംഗമം നടത്തി. പ്രഫ. കെ. മുഹമ്മദ് അയിരൂർ ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.വി.എം.എ. സത്താർ സന്ദേശം നൽകി. കൃഷ്ണൻ തലക്കാട്ട്, ബിനീഷ് മാസ്റ്റർ, പ്രദീപ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.