കൃഷ്​ണ​െൻറ ദുരൂഹ മരണം; ശ്രീവത്സം ഗ്രൂപ്​ സംശയനിഴലിൽ

കൃഷ്ണ​െൻറ ദുരൂഹ മരണം; ശ്രീവത്സം ഗ്രൂപ് സംശയനിഴലിൽ ആലപ്പുഴ: ശ്രീവത്സം ഗ്രൂപ് ഉടമ എം.കെ.ആർ. പിള്ളയുടെ ബിനാമിയെന്ന് കരുതുന്ന രാധാമണിയുടെ ഭർത്താവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെ. നാഗാലാൻഡ് പൊലീസി​െൻറ ഔദ്യോഗിക വാഹനങ്ങളിൽ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉയർന്നതോടെയാണ് ശ്രീവത്സം ഗ്രൂപ് വിവാദങ്ങളിൽെപടുന്നത്. ഈ ഗ്രൂപ്പിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 1000 കോടിയുടെ ബിനാമി ഇടപാടുകൾ കണ്ടെത്തിയിരുന്നു. എം.കെ.ആർ. പിള്ളയുടെ വിശ്വസ്തയായാണ് രാധാമണി അറിയപ്പെടുന്നത്. നാഗാ കലാപകാരികളുമായി ശ്രീവത്സം ഗ്രൂപ് ഉടമക്ക് ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഹരിപ്പാട്ടെ രാധാമണിയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ ഗ്രൂപ്പി‍​െൻറ കള്ളപ്പണ ഇടപാടുകളെല്ലാം അറിയാവുന്ന വ്യക്തിയാണ് രാധാമണിയുടെ ഭർത്താവ് കൃഷ്ണൻ. കൃഷ്ണൻ ആത്മഹത്യ ചെയ്തത് കുടുംബ വഴക്കിനെത്തുടർന്നാണെന്നാണ് പറയുന്നത് പൊലീസ് പൂർണമായി വിശ്വസിക്കുന്നില്ല. പിള്ളയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നത് രാധാമണിയാണെന്ന് ആദായനികുതി വകുപ്പ് നേരേത്ത കണ്ടെത്തിയിരുന്നു. രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വകുപ്പി​െൻറ അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്. പിള്ളയുടെ പേരിലുള്ള 10 കോടിയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ രേഖകൾ രാധാമണിയുടെ ഹരിപ്പാട് ഡാണാപ്പടിയിെല വീട്ടിൽ നിന്ന് കണ്ടെടുത്തതായി സൂചനയുണ്ടായിരുന്നു. ആത്മഹത്യ ചെയ്യേണ്ട പ്രശ്നങ്ങളൊന്നും കൃഷ്ണനില്ലെന്നാണ് അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നത്. രാധാമണിയുമൊത്ത് കൃഷ്ണനും ഏെറക്കാലം നാഗാലാൻഡിലുണ്ടായിരുന്നു. ശ്രീവത്സം പിള്ളയുടെ എല്ലാ ഇടപാടും കൃഷ്ണന് അറിയാം. ഈ സാഹചര്യത്തിലാണ് മരണത്തിൽ ദുരൂഹത ഏറുന്നത്. ഹരിപ്പാട് കേന്ദ്രീകരിച്ച് മാത്രം അഞ്ചോളം സ്ഥാപനങ്ങൾ ഗ്രൂപ്പിനുണ്ട്. ശ്രീവത്സം വെഡ്ഡിങ് സ​െൻററിന് പുറമെ ശ്രീവത്സം ഗോൾഡ്, ആറന്മുളയിലെ സുദർശനം സെൻട്രൽ സ്കൂൾ, മണിമറ്റം ഫിനാൻസ്, രാജവത്സം മോട്ടോഴ്സ് എന്നിവയും രാധാമണിയുടെ നിയന്ത്രണത്തിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.