ഈദ്-^ഓണം സൗഹൃദ സംഗമം

ഈദ്--ഓണം സൗഹൃദ സംഗമം പൂക്കോട്ടുംപാടം: ജമാഅത്തെ ഇസ്‌ലാമി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂക്കോട്ടുംപാടത്ത് ഈദ്--ഓണം സൗഹൃദ സംഗമം നടത്തി. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. അലിഫ് ശുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. എൻ. മുഹമ്മദ്, പഞ്ചായത്ത് അംഗം നസീറ, പി.പി. മുഹമ്മദ് കുട്ടി, വിജയചന്ദ്രന്‍ കുട്ടി മാസ്റ്റര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ. പാർഥസാരഥി, ശിവാത്മജന്‍, സി. ഹുസൈൻ, ഷുക്കൂര്‍ പത്തനംതിട്ട, കെ. അബ്ദുസ്സലാം, വി.പി. മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.