പാസ്​പോർട്ട് ഓഫിസ്​ അടച്ചുപൂട്ടൽ: മലപ്പുറത്ത് യൂത്ത് ലീഗ്​ സംരക്ഷണവലയം

മലപ്പുറം: മലപ്പുറത്തെ പാസ്പോർട്ട് ഓഫിസ് അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം ശക്തമായി ചെറുക്കുമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഹജ്ജ് എംബാർക്കേഷൻ പോയൻറ്, എയർഇന്ത്യ ഓഫിസ്, ഇഫ്ളു, അലീഗഢ് മുസ്ലിം സർവകലാശാല എന്നീ വിഷയങ്ങളിൽ കേന്ദ്രം കാണിച്ച അനീതിതന്നെയാണ് ഇക്കാര്യത്തിലും ആവർത്തിക്കുന്നത്. നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭത്തിന് ലീഗ് നേത-ൃത്വം നൽകുമെന്ന് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പാസ്പോർട്ട് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച സംരക്ഷണവലയം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കെ.എൻ. ഷാനവാസ് അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ജില്ല ജനറൽ സെക്രട്ടറി കെ.എൻ.എ. ഖാദർ, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് വി.കെ. ഫൈസൽ ബാബു, ഡോ. പുത്തൂർ റഹ്മാൻ, ഷരീഫ് കുറ്റൂർ, എൻ.കെ. അഫ്സൽ റഹ്മാൻ, ബാവ വിസപ്പടി, വി. മുസ്തഫ, അഷ്റഫ് പാറച്ചോടൻ, എൻ.പി. അക്ബർ, സി.പി. അബ്ദുറഹിമാൻ, ഹക്കീം കോൽമണ്ണ, കെ.പി. സവാദ്, ഹുസൈൻ ഉള്ളാട്ട്, ഷാഫി കാടേങ്ങൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.