കോൺഗ്രസ് കുടുംബസംഗമം

തിരൂരങ്ങാടി: ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി എ.ആർ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുടുംബസംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കാടേങ്ങൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായിരുന്നു. എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി. അബ്ദുൽ മജീദ്, പി.ടി. അജയ് മോഹൻ, റിയാസ് മുക്കോളി, ഇ. മുഹമ്മദ് കുഞ്ഞി, സക്കീർ പുല്ലാര, അസീസ് ചീരാൻ തൊടി, എ.കെ. അബ്ദുറഹിമാൻ, പി. രോഹിത്, അശ്റഫ് രാങ്ങാട്ടൂർ, പി. ശിവരാമൻ എന്നിവർ സംസാരിച്ചു. റിയാസ് കല്ലൻ സ്വാഗതവും ഹംസ തെങ്ങിലാൻ നന്ദിയും പറഞ്ഞു. ഫോട്ടോ: എ.ആർ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.