ചന്നപട്ടണത്ത്​ മലയാളി യാത്രക്കാരെ കൊള്ളയടിച്ച സംഭവം: തൊണ്ടിമുതലുകൾ കണ്ടെടുത്തു; നാലുപേർ റിമാൻഡിൽ

ബംഗളൂരു: മൈസൂരു ചന്നപട്ടണത്തിന് സമീപം കേരള ആർ.ടി.സി യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിൽ തൊണ്ടി മുതലുകൾ കണ്ടെടുത്തു. സംഭവത്തിലുൾപ്പെട്ട നാലുപ്രതികളെയും റിമാൻഡ് ചെയ്തു. മാണ്ഡ്യ സ്വദേശികളായ അബ്ദുല്ല, ഉമർ ഫാറൂഖ്, അമീൻ ഹുസൈൻ, ശുെഎബ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ആഗസ്റ്റ് 31ന് പുലർച്ചെ 2.45നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ചന്നപട്ടണത്ത് യാത്രക്കാരന് മൂത്രമൊഴിക്കാനായി നിർത്തിയപ്പോൾ ബൈക്കിലെത്തിയ സംഘം കത്തികാട്ടി യാത്രക്കാരിൽനിന്ന് നാലര പവൻ സ്വർണവും പണവും ബാഗും കവരുകയായിരുന്നു. നഷ്ടപ്പെട്ട സ്വർണമാല, വിദേശയാത്രക്കുള്ള രേഖകൾ, പഴ്സ് തുടങ്ങിയവ പ്രതികളിൽനിന്ന് കണ്ടെടുത്തു. വയനാട് വടുവൻചാൽ സ്വദേശിയുടെ രണ്ടു പവ​െൻറ മാലയും ബാലുശ്ശേരി സ്വദേശിയുടെയും മറ്റൊരു യാത്രക്കാര​െൻറയും പണവും ബാഗുമാണ് നഷ്ടപ്പെട്ടത്. ബസ് മുന്നോെട്ടടുക്കാൻ ശ്രമിച്ച ഡ്രൈവറുടെ കഴുത്തിൽ കത്തിചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. യാത്രക്കാർ ബഹളം വെച്ചതോടെയാണ് ആക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടത്. ചന്നപട്ടണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ ദിവസംതന്നെ പ്രതികളിലൊരാൾ പിടിയിലായിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്. സംഭവശേഷം രാത്രിസമയങ്ങളിൽ വിജനമായ സ്ഥലങ്ങളിലും മറ്റും യാത്രക്കാർ ആവശ്യപ്പെട്ടാലും കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തേണ്ടതില്ലെന്ന് അധികൃതർ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.