വാക് ടു ഹെൽത്ത് ഉദ്​ഘാടനം

ഏലംകുളം: മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ആരോഗ്യ മലപ്പുറം കാമ്പയി​െൻറ ഭാഗമായി വാക് ടു ഹെൽത്ത് ഏലംകുളം പഞ്ചായത്തുതല ഉദ്ഘാടനം ചെറുകരയിൽ നടന്നു. ലീഗ് ഓഫിസ് പരിസരം മുതൽ റെയിൽവേ ഗേറ്റ് വരെ പ്രഭാത സവാരി നടത്തി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നാലകത്ത് ശൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് മൻസൂർ, ജനറൽ സെക്രട്ടറി ടി. െഷശാദ്, കെ.ടി. ബക്കർ മാസ്റ്റർ, പി. അലി മാസ്റ്റർ, അബ്ബാസ് മലയങ്ങാട്, കെ. അനസ്, എൻ. ഫവാസ്, കെ. സൽമാൻ, കെ. മുസമ്മിൽ, എം. അലി, എം.പി. ഉമ്മർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.