റോഹിങ്ക്യകളെ നാടുകടത്തണം: ഗോവിന്ദാചാര്യ സുപ്രീംകോടതിയിൽ

റോഹിങ്ക്യകളെ നാടുകടത്തണം: ഗോവിന്ദാചാര്യ സുപ്രീംകോടതിയിൽ റോഹിങ്ക്യകളെ നാടുകടത്തണം: ഗോവിന്ദാചാര്യ സുപ്രീംകോടതിയിൽ ന്യൂഡൽഹി: ഇന്ത്യയിൽ അഭയം തേടിയ റോഹിങ്ക്യകളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ആർ.എസ്.എസ് മുൻ സൈദ്ധാന്തികനും രാഷ്ട്രീയ സ്വാഭിമാൻ ആന്ദോളൻ നേതാവുമായ കെ.എൻ. ഗോവിന്ദാചാര്യ സുപ്രീംകോടതിയിൽ. റോഹിങ്ക്യകളെ നാടുകടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ തന്നെ കൂടി കക്ഷി ചേർക്കണമെന്നാണ് ഗോവിന്ദാചാര്യയുടെ ആവശ്യം. ദേശീയ സുരക്ഷക്ക് കനത്ത ഭീഷണിയും രാജ്യത്തി​െൻറ വിഭവങ്ങൾക്കുമേൽ ഭാരവുമായ ഇവരെ ഇന്ത്യയിൽ തുടരാൻ അനുവദിച്ചാൽ രാജ്യം വീണ്ടും പിളരുമെന്നും അഭിഭാഷകനായ അർച്ച പഥക് ഡാവേ വഴി സമർപ്പിച്ച ഹരജിയിൽ ആരോപിക്കുന്നു. നാടുകടത്തുന്നതിനെതിരെ രണ്ടു റോഹിങ്ക്യൻ അഭയാർഥികൾ നൽകിയ കേസിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബർ 11ന് വാദം കേൾക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.