വൈവാഹിക തർക്കങ്ങളിൽ വിഡിയോ കോൺഫറൻസിങ്​: സുപ്രീംകോടതി പരിഗണനയിൽ

വൈവാഹിക തർക്കങ്ങളിൽ വിഡിയോ കോൺഫറൻസിങ്: സുപ്രീംകോടതി പരിഗണനയിൽ ന്യൂഡൽഹി: വ്യത്യസ്ത സംസ്ഥാനങ്ങളിൽ കഴിയുന്ന ഇണകൾക്കിടയിലുള്ള വൈവാഹിക തർക്കങ്ങൾ, മക്കളുടെ ഉടമസ്ഥാവകാശ പ്രശ്നങ്ങൾ തുടങ്ങിയവയുടെ പരിഹാരത്തിന് വിഡിയോ കോൺഫറൻസിങ് ഉപയോഗിക്കുന്നത് സുപ്രീംകോടതി പരിഗണനയിൽ. ഇണകൾ രണ്ടു സംസ്ഥാനങ്ങളിലായതിനാൽ കേസ് പരിഗണിക്കുന്ന കോടതി മാറ്റാനാവശ്യപ്പെട്ട് ലഭിക്കുന്ന പരാതികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖൻവീൽകർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് കേസിൽ വിധി പറയാനായി മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.