മാല കവർന്ന കേസിൽ പ്രതിയെ കസ്​റ്റഡിയിൽ വാങ്ങി

തിരൂരങ്ങാടി: ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്ത മോഷണക്കേസിലെ പ്രതിയെ മാല പൊട്ടിച്ച കേസിൽ തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. ഫറോക്ക് മണ്ണൂർവളവ് പടന്നയിൽ സുരേഷിനെയാണ് (25) തലപ്പാറ കളിയാട്ടമുക്ക് റോഡ് സ്വദേശിനി ഇത്തീരിയത്തി​െൻറ മാല കവർന്ന കേസിൽ തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വീട്ടിലെ മുറ്റം തൂത്തുവാരുന്നതിനിടെ ഇയാൾ ഇത്തീരിയത്തി​െൻറ കഴുത്തിലെ സ്വർണമാല കവർന്ന് രക്ഷപ്പെടുകയായിരുന്നു. തെളിവെടുപ്പിൽ ഇത്തീരിയം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 15ന് മോഷണത്തിനിടെ നാട്ടുകാർ പിടികൂടി സുരേഷിനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.