വടംവലി മത്സരം

പുറത്തൂർ: ഓണാഘോഷത്തി​െൻറ ഭാഗമായി പടിഞ്ഞാറെക്കര ടൂറിസം ബീച്ചില്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വടംവലി മത്സരം സംഘടിപ്പിച്ചു. കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ എസ്.ഐ സുബ്രഹ്മണ്യന്‍, സലാം താണിക്കാട്, ഹനീഫ മാസ്റ്റര്‍, ഹബീബ് കൂട്ടായി, വി.കെ. കമറുദ്ദീന്‍, ജംഷീര്‍, ബാദുഷ, ഷിഹാബ്, റാഫിമാസ്റ്റര്‍, ജയ്‌സല്‍ എന്നിവര്‍ സംസാരിച്ചു. പുരുഷ വിഭാഗത്തില്‍ യഥാക്രമം തണ്ടര്‍ ബോള്‍ട്ട് വെസ്റ്റ്‌ലാൻഡ്, ഡിഫന്‍സ് ബോയ്‌സ് ആനപ്പടി ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിത വിഭാഗത്തില്‍ യഥാക്രമം തണല്‍ കുടുംബശ്രീ, സ്‌നേഹ സാഗരം എന്നീ ടീമുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.