ഓണം^ഈദ് ഒത്തുചേരൽ സംഗമം

ഓണം-ഈദ് ഒത്തുചേരൽ സംഗമം പത്തിരിപ്പാല: സൗഹൃദ വേദി പത്തിരിപ്പാലയിൽ സംഘടിപ്പിച്ച ഓണം-ഈദ് ഒത്തുചേരൽ സംഗമം മാർഗദീപ്തി ചാരിറ്റബിൾ ട്രസ്റ്റ് ജില്ല രക്ഷാധികാരി പി.വി. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി ചെയർമാൻ മണ്ണൂർ രാജകുമാരനുണ്ണി അധ്യക്ഷത വഹിച്ചു. സൗഹൃദവേദി അംഗം ബേബി ടീച്ചർ ഓണസന്ദേശം നൽകി. ചടങ്ങിൽ മണ്ണൂർ രാജകുമാരനുണ്ണി, ഡോ. ശാന്തി, ഡോ. സിദ്ദീഖ് അഹമ്മദ്, പി.വി. വിജയരാഘവൻ, വാസുദേവനുണ്ണി മാസ്റ്റർ കേരളശ്ശേരി, കെ.പി. ചാമുണ്ണി, സദനം ഹരികുമാർ എന്നിവരെ സൗഹൃദ വേദി ഉപഹാരം നൽകി ആദരിച്ചു. സൂര്യറാം കവിതാലാപനം നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് മൂസ ഉമരി ഈദ് സന്ദേശം നൽകി. എം.ബി.ബി.എസ് പ്രവേശനം നേടിയ റെനീസ് മുഹമ്മദ്കുട്ടി, റസ്മിയ ഫാത്തിമ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. ജബ്ബാർ മങ്കര, റെനീസ് മുഹമ്മദ് കുട്ടി, റസ്മിയ ഫാത്തിമ, ഹാജറ ഇബ്രാഹീം, മുഹമ്മദ് ബഷീർ, നദീറ താജുദ്ദീൻ, സൗഹൃദവേദി സെക്രട്ടറി സെയ്തലവി, സക്കീർ ഹുസൈൻ ലെക്കിടി എന്നിവർ സംസാരിച്ചു. ഓണാഘോഷം വടക്കഞ്ചേരി: കല്ലേരി യുവ ശബ്ദം വായനശാലയുടെ ഓണാഘോഷം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. സുലോചന ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പി. അംബിക, ആർ. പ്രശാന്ത്, എം.വി. ഉണ്ണികൃഷ്ണൻ, വിപിൻ എന്നിവർ സംസാരിച്ചു. സൗജന്യ അരി വിതരണം വടക്കഞ്ചേരി: കിഴക്കഞ്ചേരി വേളാമ്പുഴ കതിർ പാർമേഴ്സ് ക്ലബി​െൻറ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കുള്ള അരി വിതരണവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കവിത മാധവൻ ഉദ്ഘാടനം ചെയ്തു. സാറ ഉമ്മ ടീച്ചർ, പി.എൻ. രവീന്ദ്രൻ, വി. രാധാകൃഷ്ണൻ, വാസുദേവൻ ആചാർ, കവിത, ജി. ആർത്തി, കെ.ആർ. ശശിധരൻ, രാമകൃഷ്ണൻ, കണ്ടുണ്ണി, സുബ്രഹ്മണ്യൻ, ഹനീഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.