നാടിെൻറ ഉത്സവമായി മൂത്തേടം എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ ഞാറ് നടീല്‍

എടക്കര: കാര്‍ഷികത്തനിമയുടെ സ്മരണകളുയര്‍ത്തി മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ ഞാറ് നടീല്‍ നാടി​െൻറ ഉത്സവമായി. ഞാറ്റുവേല പാട്ടി‍​െൻറ ഈണത്തിലും താളത്തിലും കര്‍ഷക വേഷമണിഞ്ഞ വിദ്യാര്‍ഥികള്‍ പാടത്തിറങ്ങിയപ്പോള്‍ രണ്ടര ഏക്കര്‍ സ്ഥലത്തെ നടീല്‍ ആവേശകരമായി. 'നമ്മുടെ കൃഷി നമ്മുടെ അന്നം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തവണ എന്‍.എസ്.എസ് വളൻറിയര്‍മാര്‍ നെല്‍കൃഷി തുടങ്ങുന്നത്. കൃഷി തുടങ്ങുന്ന സമീപ പ്രദേശത്തെ മുഴുവന്‍ വീടുകളില്‍നിന്നും എല്ലാവരെയും നടീല്‍ ഉത്സവത്തിലേക്ക് ക്ഷണിച്ചും രക്ഷിതാക്കളെ പങ്കെടുപ്പിച്ചും നടീല്‍ ഉത്സവാന്തരീക്ഷത്തിലാക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണത്തെ നടീലിന് സാക്ഷ്യം വഹിക്കാന്‍ മാവേലിയും എത്തിയിരുന്നു. ഈ വര്‍ഷം കരനെല്‍ ഉള്‍പ്പെടെ എട്ടര ഏക്കര്‍ സ്ഥലത്തെ ജൈവനെല്‍കൃഷിക്കാണ് തുടക്കമായത്. കിട്ടുന്ന വിളവ് തനിമ എന്ന ബ്രാന്‍ഡില്‍ അരിയായി മാര്‍ക്കറ്റില്‍ എത്തിക്കാനാണ് തീരുമാനം. നടീല്‍ ഉത്സവം എന്‍.എസ്.എസ് സംസ്ഥാന കോഓഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേറ്റര്‍ കെ.സി. മുരളീധരന്‍, പി.എ.സി അംഗം മാത്യു ജെ. ഫിലിപ്പ്, പി.ടി.എ പ്രസിഡൻറ് ബഷീര്‍ കോട്ടയില്‍, മുസ്തഫ, ജൂബി, അറമുഖന്‍, റഷീദ് തങ്ങള്‍, പ്രിന്‍സിപ്പല്‍ എല്‍.വൈ. സുജ, ഗഫൂര്‍ കല്ലറ, സുരേന്ദ്രനാഥ്, പ്രോഗ്രാം ഓഫിസര്‍ കെ. മുഹമ്മദ് റസാഖ്, വളൻറിയര്‍മാരായ റിംഷാന്‍, അഫീഫ്, ബിബിത, ഹിഷാം, ജിബ, എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.