പരമ്പരാഗത രീതിയിൽ നെൽകൃഷിക്കൊരുങ്ങി വിദ്യാർഥികൾ

കരുളായി: കെ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂനിറ്റ് പരമ്പരാഗത രീതിയിൽ നെൽകൃഷി തുടങ്ങി. കരുളായിയിലെ പാരമ്പര്യ കർഷകത്തൊഴിലാളികളുടെ പരിശീലനത്തി​െൻറയും നിർദേശത്തി​െൻറയും സഹായത്തോടെയാണ് കുട്ടികൾ വിളയിറക്കിയത്. സ്കൂളിന് സമീപത്തെ വയലിൽ ഞാറ് പറിച്ചുകെട്ടി നടീലിനായി ഒരുക്കിവെച്ചു. ഒന്നര ഏക്കർ വയലിൽ ജൈവ നെൽകൃഷി നടത്തുന്നതി​െൻറ ആദ്യ ഘട്ടമായി 25 ദിവസങ്ങൾക്ക് മുമ്പ് വളൻറിയർമാർ വയലിൽ ഉമ നെൽവിത്ത് വിതച്ചിരുന്നു. സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ്, ലാബ് അസി. രജീഷ്, പ്രോഗ്രാം ഓഫിസർ എ.പി. ദിലീഷ് കുമാർ എന്നിവരുടെ നിർദേശത്തോടെ നടന്ന പ്രവർത്തനത്തിന് എൻ.എസ്.എസ് ലീഡർമാരായ ഷംന റഹ്മാൻ, മുഹമ്മദ് ഷമീൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.