തൊഴിലുറപ്പ് തുക കൈമാറി കരുളായി

കരുളായി: ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച തുക വിതരണം ചെയ്തു. നെടുങ്കയം ആദിവാസി കോളനിയിലെ നീലി അമ്മിണിക്ക് 1000 രൂപയുടെ ചെക്ക് കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ കൈമാറി. പഞ്ചായത്ത് സെക്രട്ടറി റഹിം കുട്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. മനോജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.