'ലൈഫ്' പാരയായത്​ കൊറ്റിക്കുട്ടിയുടെ ജീവിതത്തിന്​

നഷ്ടമാകുന്നത് പട്ടികജാതി വികസന വകുപ്പ് അനുവദിച്ച ധനസഹായം വേങ്ങര: തകര്‍ന്നുവീഴാറായ പഴയൊരു വീട്ടില്‍ ജീവന്‍ പണയംവെച്ച് കഴിയുകയാണ് അച്ചനമ്പലത്തൊരു ദലിത് കുടുംബം. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡില്‍ അച്ചനമ്പലം കടുക്കുന്നി റോഡിലെ മനാട്ടി പെരവ​െൻറ വിധവ കൊറ്റിക്കുട്ടിയുടെ കുടുംബത്തിനാണ് വീട് നിര്‍മാണത്തിനുള്ള ധനസഹായം നഷ്ടമായത്. പട്ടികജാതി വികസന വകുപ്പ് ഈ വിഭാഗത്തിലെ ദരിദ്രർക്ക് വീടുവെക്കാൻ നല്‍കുന്ന പദ്ധതിക്ക് കീഴില്‍ ഇവരെ ഗുണഭോക്താക്കളായി പരിഗണിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാറി​െൻറ ലൈഫ് ഭവന പദ്ധതിയാണ് പാരയായത്‌. ഭവന നിര്‍മാണത്തിന് മറ്റ് ഏജന്‍സികള്‍ മുഖേന നല്‍കുന്ന ധനസഹായം അവസാനിപ്പിക്കുകയും സഹായം ലൈഫ് പദ്ധതി മുഖേന മാത്രമാക്കിയതുമാണ് കുടുംബത്തിന് അവകാശപ്പെട്ട ധനസഹായം ലഭിക്കാതെ പോകാന്‍ കാരണമായത്‌. ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച പെൺമക്കളടക്കം പത്തോളം പേർ ഈ വീട്ടിലാണ് കഴിയുന്നത്. മേല്‍ക്കൂര ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഭവനനിര്‍മാണ ധനസഹായത്തിനായി ഗ്രാമസഭ അംഗീകരിച്ച് നല്‍കിയ ഇവരുടെ അപേക്ഷ പരിഗണിച്ചതിന് ശേഷമാണ് പുതിയ ഉത്തരവ് ഇടിത്തീയായത്‌. ലൈഫ് ഭവനപദ്ധതിക്ക് അപേക്ഷിക്കാനുള്ള സമയം അവസാനിച്ചിരിക്കെ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഈ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയാൽ മതി. അതേസമയം, വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വികസന വകുപ്പില്‍നിന്ന് വീട് നിര്‍മാണത്തിന് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുള്ള നിരവധി പേര്‍ക്ക് ഇത്തരത്തില്‍ സഹായം നഷ്ടപ്പെടുമെന്നും ഇവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യേണ്ടി വരുമെന്നും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫിസര്‍ പറഞ്ഞു. കൊറ്റിക്കുട്ടിയുടെ തകര്‍ന്നുവീഴാറായ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.