മെഡിക്കൽ െസൻററിൽ നഗരസഭ ജീവനക്കാ​െര നിയമിക്കും

പെരിന്തൽമണ്ണ: ചോലാമലയിലെ അലിഗഢ് സർവകലാശാല മെഡിക്കൽ െസൻററിൽ പെരിന്തൽമണ്ണ നഗരസഭ വ്യവസ്ഥകൾക്ക് വിധേയമായി ജീവനക്കാരെ നിയമിക്കും. ഒരു മെഡിക്കൽ ഒാഫിസർ, രണ്ട് പാരാ മെഡിക്കൽ സ്റ്റാഫ് എന്നിവരെ നിയമിച്ച് സെപ്റ്റംബർ അവസാനം മുതൽ മെഡിക്കൽ സ​െൻററി​െൻറ പ്രവർത്തനം കാര്യക്ഷമമാക്കാനാണ് തീരുമാനം. ജീവനക്കരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയതായി െചയർമാൻ എം. മുഹമ്മദ് സലീം അറിയിച്ചു. ഡോക്ടറേയും സ്റ്റാഫിനേയും നിയമിക്കാൻ നഗരസഭക്ക് കേരള സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു. ഇതിൽ നടപടി സ്വീകരിക്കാൻ അലിഗഢ് കാമ്പസ് ഡയറക്ടർ നഗരസഭക്ക് കത്ത് നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് നടപടി. ജീവനക്കാരുടെ നിയമനവുമായി ബന്ധെപ്പട്ട് വരുന്ന ചെലവിലേക്കുള്ള തുക സർവകലാശാല കണ്ടെത്തുകയോ സംസ്ഥാന സർക്കാർ പ്രേത്യക ഗ്രാൻറായി നൽകുകയോ വേണമെന്നായിരുന്നു നഗരസഭ ആദ്യം ഉന്നയിച്ചിരുന്നത്. ജീവനക്കാരുടെ നിയമനത്തിന് സർക്കാറി​െൻറ അനുമതി ലഭിച്ച സാഹചര്യത്തിൽ അടുത്ത ഒരുവർഷത്തേക്കുള്ള ചെലവുകൾ നഗരസഭ വഹിക്കാനും തുക സർക്കാരോ സർവകലാശാലയോ നഗരസഭക്ക് ലഭ്യമാക്കുന്നതിനനുസരിച്ച് പിന്നീടുള്ള നടപടികൾ സ്വീകരിക്കാമെന്ന വ്യവസ്ഥയിലാണ് ജീവനക്കാരെ നിയമിക്കുന്നത്. എഫ്.സി.െഎ റോഡിന് നാഥനില്ല; നന്നാക്കാൻ ആളുമില്ല പെരിന്തൽമണ്ണ: വർഷങ്ങളായി തകർച്ചയിലായ അങ്ങാടിപ്പുറം എഫ്.സി.െഎ റോഡിന് നാഥനില്ലാത്തതിനാൽ ആരോട് പരാതിപ്പെടണമെന്നറിയാതെ വലയുകയാണ് യാത്രക്കാർ. അറ്റകുറ്റപ്പണി നടത്താത്തതിനാൽ മെറ്റൽ ഇളകി കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്തവിധം താറുമാറായിക്കിടക്കുകയാണ് റോഡ്. പ്രദേശം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലായതിനാൽ പഞ്ചായത്തധികൃതർ നന്നാക്കുമെന്ന പ്രതീക്ഷയിലാണ് റോഡിനടുത്ത താമസക്കാർ. എന്നാൽ, റെയിൽവേ മേൽപാലം വന്നതോടെ പെരിന്തൽമണ്ണയിലേക്കും ഇൗഭാഗത്തുനിന്നുവരുന്ന ട്രെയിൻ യാത്രക്കാരും കാൽനടക്കായി ആശ്രയിക്കുന്നത് ഇൗ റോഡാണ്. പെരിന്തൽമണ്ണ, ഏറനാട് താലൂക്കിലെ മുഴുവൻ റേഷൻ കടകളിലേക്കുമുള്ള റേഷൻ സാമഗ്രികൾ ഏറ്റെടുക്കാൻ ലോറികൾ എത്തുന്നതും മടങ്ങുന്നതും ഇേത റോഡിലൂടെയാണ്. വെയർ ഹൗസിങ് ഗോഡൗണിലേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതും ഇൗ റോഡാണ്. പണ്ടുമുതൽ എഫ്.സി.െഎ ഗോഡൗണിലേക്കുള്ള റോഡായതിനാൽ ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ റോഡ് നന്നാക്കെട്ട എന്നാണ് മറ്റ് ഗോഡൗണുകളുടെ നടത്തിപ്പുകാരുടെ പക്ഷം. വിവിധ വകുപ്പുകൾ ൈകയൊഴിയുന്നതിനാൽ ഒരോ മഴക്കാല സീസൺ പിന്നിടുേമ്പാഴും റോഡി​െൻറ അവസ്ഥ കൂടുതൽ തകരാറിലാവുകയാണ്. പടം.... pmna MC 2 മെറ്റലിളകി തകർന്നുകിടക്കുന്ന എഫ്.സി.െഎ റോഡ്. ഗോഡൗണുകളിലേക്ക് ചരക്ക് കയറ്റാൻ വന്ന ലോറികൾ ഇരുഭാഗത്തും നിർത്തിയിട്ടിരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.