പാസ്‌പോര്‍ട്ട്​ ഒാഫിസ്​ മാറ്റാൻ നീക്കം: കുഞ്ഞാലിക്കുട്ടി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

മലപ്പുറം: റീജനല്‍ പാസ്പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടുമെന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വിദേശകാര്യ മന്ത്രി സുഷമസ്വരാജിന് കത്തയച്ചു. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും ഇന്ത്യയില്‍ വിദേശത്ത് ഏറെപേര്‍ ജോലി തേടിപ്പോവുകയും ചെയ്യുന്ന ജില്ലയാണ് മലപ്പുറം. രാജ്യത്തെ ബി ഗ്രേഡ് പാസ്പോര്‍ട്ട് ഓഫിസുകളില്‍ രണ്ടാം സ്ഥാനവും മലപ്പുറത്തിനാണ്. ദിവസേന 1200ഓളം അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. മാസത്തില്‍ 22,000ത്തോളം പാസ്പോര്‍ട്ടുകള്‍ ഇവിടെ നിന്ന് നല്‍കുന്നുമുണ്ട്. രാജ്യത്തുതന്നെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കുള്ളതുമായ കേന്ദ്രം മറ്റൊരു ഓഫിസുമായി ലയിപ്പിക്കുന്നത് സേവനങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിക്കുന്നത്. ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.