സി.ബി.എസ്.ഇ സഹോദയ ജില്ല കലോത്സവം കോട്ടക്കൽ സേക്രഡ് ഹാർട്ട്‌ സ്കൂളിൽ പൂക്കോട്ടുംപാടം :

പൂക്കോട്ടുംപാടം: സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജൻ സംഘടിപ്പിക്കുന്ന ജില്ല കലോത്സവം ഒക്ടോബർ 16, 17 തീയതികളിൽ കോട്ടക്കൽ സേക്രഡ് ഹാർട്ട്‌ സീനിയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കും. സർഗോത്സവവും ഐ.ടി മേളയും ഒക്ടോബർ 13, 14, 15 തീയതികളിൽ കോട്ടക്കൽ ഇസ്‌ലാഹിയ പബ്ലിക് സ്കൂളിലുമാണ് നടത്തുക. ജില്ലയിലെ സഹോദയ അംഗങ്ങളായ 62 വിദ്യാലയങ്ങളിൽനിന്ന് 6000ത്തിൽപരം കലാപ്രതിഭകൾ 140ൽപരം ഇനങ്ങളിൽ മാറ്റുരക്കും. നാല് വിഭാഗങ്ങളിൽ 21 വേദികളിലായാണ് കലാമേള ക്രമീകരിച്ചിട്ടുള്ളത്. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവരെ നവംബറിൽ തൃശൂർ ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ പങ്കെടുപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.