ചേളാരി ഐ.ഒ.സിയിലെ മെല്ലെപ്പോക്ക് സമരം പിൻവലിച്ചു

തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി പാചകവാതക വിതരണ പ്ലാൻറിലെ ട്രക്ക് തൊഴിലാളികളുടെ മെല്ലെപ്പോക്ക് സമരം പിൻവലിച്ചു. വ്യാഴാഴ്ച രാവിലെ പ്ലാൻറിലും പിന്നീട് കോഴിക്കോട് റീജനൽ ലേബർ കമീഷണർ ഒാഫിസിലും നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. കരാർ പ്രകാരമുള്ള 10,000 രൂപ ബോണസ് അഡ്വാൻസ് നൽകാൻ ചർച്ചയിൽ തീരുമാനമാവുകയായിരുന്നു. എറണാകുളത്ത് ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാർ പ്രകാരമുള്ള ബോണസും അഡ്വാൻസും ട്രക്ക് ഉടമകൾ നൽകാൻ തയാറാവാത്തതിനെ തുടർന്നാണ് തൊഴിലാളികൾ മെല്ലെപ്പോക്ക് സമരവുമായി രംഗത്തെത്തിയത്. ഇതോടെ പകുതി സിലിണ്ടറുകൾ മാത്രമാണ് ദിവസവും ഏജൻസികളിലേക്ക് കയറ്റി അയച്ചിരുന്നത്. മുൻകൂറായി തൊഴിലാളികളുടെ അക്കൗണ്ടിലിട്ട 10,000 രൂപ ബോണസ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുംവരെ തിരിച്ചുപിടിക്കാതിരിക്കാനും ഡിസംബർ 31നകം ഇതിൽ തീരുമാനമെടുക്കാനും ധാരണയായി. സമരം ഒത്തുതീർന്നെങ്കിലും വ്യാഴാഴ്ചയും മെല്ലെപ്പോക്ക് സമരം തുടർന്നു. വെള്ളിയാഴ്ച മുതൽ സാധാര നിലയിൽ സിലിണ്ടർ വിതരണം നടക്കും. കോഴിക്കോട്ട് നടന്ന ചർച്ചയിൽ ലേബർ കമീഷണർ കെ.എം. സുനിലിന് പുറമെ മാനേജ്മ​െൻറ് പ്രതിനിധികളായ വി. കൃഷ്ണൻ, പി.എം.ഡി. ഫൈസൽ, പി.വി. ആസിഫ്, പി.കെ. ഫൈസൽ, തൊഴിലാളി സംഘടന പ്രതിനിധികളായ കെ. ഗോവിന്ദൻകുട്ടി (സി.ഐ.ടി.യു), അഡ്വ. എം. രാജൻ, കെ.പി. സക്കീർ (ഐ.എൻ.ടി.യു.സി), എം. ദിവാകരൻ, കെ.പി. പ്രകാശൻ (ബി.എം.എസ്) എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.