പാക്​ ആക്രമണം; രണ്ടു പേർക്ക്​ പരിക്ക്​

പാക് ആക്രമണം; രണ്ടു പേർക്ക് പരിക്ക് ജമ്മു: നിയന്ത്രണരേഖയിൽ കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാക്സേന നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സേനക്കൊപ്പം അതിർത്തി കാവൽ വിഭാഗത്തിൽ ജോലിചെയ്യുന്ന രണ്ടു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11.45ന് പ്രകോപനം കൂടാതെ പാക് സേന വെടിയുതിർക്കുകയായിരുന്നെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.